കലാലയ രാഷ്​ട്രീയം നിയമവിധേയമാക്കുന്ന നീക്കത്തിൽനിന്ന്​സർക്കാർ പിന്മാറണം -പ്രിൻസിപ്പൽസ്​ കൗൺസിൽ

കൊച്ചി: കലാലയ രാഷ്ട്രീയം നിയമവിധേയമാക്കാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാറിൻെറ നീക്കം പ്രതിഷേധാർ ഹമാണെന്നും പിന്മാറണമെന്നും കേരള പ്രിൻസിപ്പൽസ് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് ഡോ. എ. ബിജുവും ജനറൽ സെക്രട്ടറി ഡോ. യു. സൈതലവിയും ആവശ്യപ്പെട്ടു. വിദ്യാർഥിരാഷ്ട്രീയ സംഘടനപ്രവർത്തനം സാധ്യമാക്കുന്നതിലൂടെ കാമ്പസുകളിൽ സംഘടന ചേരിതിരിവും അച്ചടക്കരാഹിത്യവും വ്യാപകമാകും. അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ സമാധാനവും അച്ചടക്കവും നിലനിൽക്കണം. ലിങ്ദോ കമീഷൻ റിപ്പോർട്ട് പ്രകാരം വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പും യു.ജി.സി മാർഗനിർേദശ പ്രകാരമുള്ള പ്രശ്നപരിഹാര സംവിധാനവും നിലനിൽക്കെ ഏകപക്ഷീയമായ ഇത്തരം നീക്കം അപലപനീയമാണെന്നും ഭാരവാഹികൾ വിലയിരുത്തി. ലക്ഷദ്വീപ് ക്രിക്കറ്റ് അസോ. സ്വീകരണം നൽകി കൊച്ചി: ബി.സി.സി.ഐ ജോയൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജയേഷ് ജോർജിന് ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻെറ നേതൃത്വത്തിൽ എറണാകുളം ലോട്ടസ് ക്ലബിൽ സ്വീകരണം നൽകി. ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് പി. ജാഫർ ഷാ അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് ക്രിക്കറ്റിൻെറ ഉന്നമനത്തിനും ബി.സി.സി.ഐ അഫിലിയേഷനും വേണ്ടതെല്ലാം ചെയ്യുമെന്ന് ജയേഷ് ജോർജ് വ്യക്തമാക്കി. എറണാകുളം ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് കാർത്തിക് വർമ, എസ്. മനോജ് എന്നിവർ സംസാരിച്ചു. ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി. ചെറിയകോയ സ്വാഗതം പറഞ്ഞു. ലക്ഷദ്വീപ് ജില്ല പഞ്ചായത്ത് അംഗം എ. മുഹമ്മദ് റഫീഖ്, നിതീഷ് മണപ്പുറത്ത് എന്നിവർ പൊന്നാട അണിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.