മട്ടാഞ്ചേരി ഉപജില്ല സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

മട്ടാഞ്ചേരി: വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം. പള്ളുരുത്തി എസ്.ഡി.പി.വൈ ഹയര്‍സെക്കൻഡറി സ്കൂളില്‍ രാവിലെ ഒമ്പതരക്ക് മേയര്‍ സൗമിനി ജയിന്‍ ഉദ്ഘാടനം ചെയ്യും. പള്ളുരുത്തി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. സേവ്യര്‍ അധ്യക്ഷത വഹിക്കും. ഒമ്പത് വിഭാഗങ്ങളിലായി 3,368 വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ മാറ്റുരക്കും. നാല് ദിവസങ്ങളിലായി ഏഴ് പ്രധാന വേദികളിലാണ് കലോത്സവം അരങ്ങേറുന്നത്. സമാപന സമ്മേളനം ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യും. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡൻറ് മാര്‍ട്ടിന്‍ ആൻറണി അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.