കരാറുകാർ അവധിയിൽ; തെരുവുവിളക്ക്​ കത്താതെ മരട് ഇരുട്ടിൽ

മരട്: കരാറുകാർ ദീപാവലി അവധിയിൽ നാട്ടിൽ പോയതോടെ മരട് ഇരുട്ടിൽ. മരട് കെ.എസ്.ഇ.ബിയിലെ അറ്റകുറ്റപ്പണികളുടെയും തെരു വുവിളക്കുകളുടെയും ജോലികൾ ഏറ്റെടുക്കുന്നത് ഉത്തരേന്ത്യൻ കമ്പനിയാണ്. ദീപാവലിക്ക് ഒരാഴ്ച മുമ്പ് തന്നെ ഇതര സംസ്ഥാന തൊഴിലാളികളിൽ പലരും നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് വഴികൾ ഇരുട്ടിലായത്. തേവര ഫെറിയിൽനിന്ന് നെട്ടൂരിലേക്ക് കടത്ത് കടന്ന് വരുന്നവർക്ക് ഏറെ ദുരിതം പേറണം. അപകട സാധ്യതകൾ കണക്കിലെടുത്തെങ്കിലും പകരം സംവിധാനമൊരുക്കാൻ നഗരസഭാ- കെ.എസ്.ഇ.ബി അധികൃതർ തയാറാവണമെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.