'കെ.പി.സി.സിയുടെ 1000 വീട്' പദ്ധതിയിലെ വീട് നിർമാണം തുടങ്ങി

അങ്കമാലി: പ്രളയത്തെത്തുടര്‍ന്ന് കെ.പി.സി.സി നിർമിക്കുന്ന 1000 വീട് പദ്ധതിയുടെ ഭാഗമായി അങ്കമാലി മണ്ഡലം കോണ്‍ഗ്ര സ് കമ്മിറ്റി ആഭിമുഖ്യത്തില്‍ നഗരസഭയിലെ ജോസ്പുരം വാര്‍ഡില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മാണം തുടങ്ങി. റോജി എം. ജോണ്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു. ബാസ്റ്റിന്‍ ഡി. പാറക്കല്‍ അധ്യക്ഷത വഹിച്ചു. ജോസ്പുരം പള്ളി വികാരി വര്‍ഗീസ് മാണിക്കത്ത്, ഫാ. വര്‍ഗീസ് പെരിേഞ്ചരി, കെ.എസ്. ഷാജി, ഷിയോപോള്‍, കെ.വി. മുരളി, മാത്യു തോമസ്, പി.വി. സജീവന്‍, ടോമി വര്‍ഗീസ്, എ.ബി. വിജയകുമാര്‍, വി.ഡി. ജോസഫ്, റീത്തപോള്‍, പൗലോസ് കാച്ചപ്പിള്ളി, മേരി വട്ടപ്പറമ്പന്‍, ബാബു മഞ്ഞളി, ബിജു പുഷ്പത്ത്, കെ.വി. ബേബി, ദേവച്ചന്‍ കോട്ടക്കല്‍, ചെറിയാന്‍ മുണ്ടാടന്‍, ആൻറു മാവേലി, കെ.ഡി. ജയന്‍, റാണി ടെല്ലസ്, മീര അവറാച്ചന്‍, ലിസി പോളി, എ.വി. ഷിബു, എ.യു. ബാബു, കെ.വി. ഇട്ടീര, സാജി ജോസഫ്, കെ.ആര്‍. സുബ്രന്‍, വിന്‍സൻറ് പൈനാടത്ത്, ജോബി കിഴക്കേടത്ത് എന്നിവര്‍ സംസാരിച്ചു. തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധി സംരക്ഷിക്കണം അങ്കമാലി: തയ്യല്‍ തൊഴിലാളികളുടെ ക്ഷേമനിധി സംരക്ഷിക്കണമെന്നും ക്ഷേമനിധി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്നും ഓള്‍ കേരള െടയിലേഴ്സ് അസോസിയേഷന്‍ ജില്ല സെക്രട്ടറി എ.കെ. കുട്ടപ്പന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് 13ന് സംഘടിപ്പിക്കുന്ന സെക്രേട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റി അംഗങ്ങളായ എ.കെ. അശോകന്‍, പി.പി. മത്തായി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.