പറവൂരിൽ താലൂക്ക് വികസന സമിതി ചേർന്നിട്ട് രണ്ട്​ മാസം

പറവൂർ: താലൂക്ക് വികസന സമിതി ചേർന്നിട്ട് രണ്ടുമാസം പിന്നിട്ടു. ഓരോ കാരണങ്ങൾ പറഞ്ഞ് സമിതി യോഗം നീണ്ടു പോകുകയാണ്. വികസന സമിതി യോഗത്തിലെടുക്കുന്ന തീരുമാനങ്ങളാകട്ടെ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ വൃന്ദം അലസത കാണിക്കുന്നതായി പരാതി ഉയർന്നിട്ട് നാളുകളായി. സെപ്റ്റംബറിലെ യോഗം ആഗസ്റ്റ് മാസത്തെ മഴക്കെടുതി കാരണം മാറ്റിെവച്ചു. ഉപതെരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ ഒക്ടോബറിലും വികസന സമിതി ചേർന്നില്ല. നവംബർ രണ്ടാം തീയതി നടക്കേണ്ട യോഗമാകട്ടെ മൂന്നാമത്തെ ശനിയാഴ്ചയിലേക്ക് നീട്ടി. ശനിയാഴ്ച ജില്ല വികസന സമിതി യോഗം കലക്ടറേറ്റിൽ നടക്കുന്നതിനാൽ ഇപ്പോൾ നടത്തേെണ്ടന്നാണ് പത്രകുറിപ്പിലൂടെ റവന്യൂ അധികൃതർ അറിയിച്ചത്. അതേസമയം കഴിഞ്ഞ വികസന സമിതി യോഗത്തിൽ എടുത്ത പല തീരുമാനങ്ങളും നടപ്പാക്കാത്ത സ്ഥിതിയും തുടരുകയാണ്. ഇതിനെതിരെ പല അംഗങ്ങളും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകുന്നിെല്ലന്ന ആക്ഷേപവും നിലനിൽക്കെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.