ചെറായി: തീരം വിറപ്പിച്ച കടൽ ശാന്തമായി. കടൽ കയറ്റത്തിൽ തീരദേശറോഡ് മുഴുവൻ മണ്ണുവീണ് മൂടിക്കിടക്കുകയാണ്. രണ്ട് ദിവസത്തിനകം ഇത് നീക്കാനുള്ള നടപടിയുണ്ടാകുമെന്ന് എടവനക്കാട് പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര പറഞ്ഞു. എടവനക്കാട് ഗവ. യു.പി സ്കൂളിൽ കഴിയുന്ന 20 കുടുംബങ്ങളൊഴികെ മുഴുവൻപേരും വെള്ളിയാഴ്ച പുലർച്ചയോടെ ക്യാമ്പിൽനിന്ന് മടങ്ങി. ഇപ്പോഴും വീടിനകത്തുനിന്ന് വെള്ളം ഒഴുകിപ്പോയിട്ടില്ലെന്ന് ക്യാമ്പിൽ കഴിയുന്ന മൂരിപ്പാടത്തെ ജാനകി പറഞ്ഞു. ഇതിനിടെ, വൈകീട്ട് ഹൈബി ഈഡൻ എം.പി ക്യാമ്പിലെത്തി. പരാതികൾ പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് എം.പി ദുരിതബാധിതരെ അറിയിച്ചു. പഞ്ചായത്തിൽ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന എടവനക്കാട് മേഖലയിൽ ഒരു ദുരിതാശ്വാസകേന്ദ്രം നിർമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം മനാഫ് മനേഴത്ത് ആവശ്യപ്പെട്ടു. ഇത് ഇല്ലാത്തതിനാൽ പലപ്പോഴും സ്കൂളുകളിലാണ് അഭയം തേടുന്നത്. അതിനാൽ സ്കൂൾ അന്തരീക്ഷം തകരാറിലാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും മനാഫ് പറഞ്ഞു. കേരളോത്സവം എടവനക്കാട്: ഗ്രാമപഞ്ചായത്തിൻെറ കേരളോത്സവം ഈമാസം ഒമ്പത്, 10, 17 തീയതികളിൽ നടക്കും. കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ഏഴിന് വൈകീട്ട് നാലിന് മുമ്പ് പഞ്ചായത്ത് ഓഫിസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ: 8606592515, 8129211953.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.