മാലിന്യമല്ല; ഇനി ഇവിടെ അക്ഷരസുഗന്ധം

വൈപ്പിൻ: കാലങ്ങളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന ഏഴാം വാർഡിൽ കർത്തേടം പ്രദേശത്ത് നാളെ അക്ഷരോദ്യാനം വായനശാല ഉദ്ഘാടനം ചെയ്യും. മുമ്പ് എളങ്കുന്നപ്പുഴ പഞ്ചായത്ത് നിർമിച്ച പൊതുകിണറായിരുന്നു ഇവിടെയുണ്ടായിരുന്നത്. ശുദ്ധജല പൈപ്പ്ലൈൻ എത്തിയതോടെ കിണറിൽനിന്ന് വെള്ളം എടുക്കാതായി. ഉപയോഗശൂന്യമായ കിണറിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയതോടെ കിണർ നികത്തി. തുടർന്നും മാലിന്യങ്ങൾ കുന്നുകൂടിയതോടെ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയായി. എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം സി.ജി. ബിജു മുൻകൈ എടുത്ത് പഞ്ചായത്ത് അനുവാദത്തോടെ വായനശാല നിർമിക്കാൻ ശ്രമം നടത്തുകയായിരുന്നു. മുക്കാൽ സൻെറ് ഭൂമിയിൽ 130 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിന് നാലുലക്ഷം രൂപ ചെലവായി. വി.എ. സ്റ്റാൻലി ചെയർമാനും കെ.ജി. റോയി കൺവീനറുമായ നിർമാണ കമ്മിറ്റി നാട്ടുകാരിൽനിന്ന് സംഭാവന പിരിച്ചാണ് കെട്ടിടം നിർമിച്ചത്. കുട്ടികൾക്കായുള്ള ഗ്രന്ഥശാലയാണ് തുടക്കത്തിൽ ഒരുക്കുന്നതെന്ന് പ്രമോദ് മാലിപ്പുറം, ജോസഫ് ചക്കാലക്കൽ എന്നിവർ അറിയിച്ചു. നാളെ 3.30ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. റീഡിങ് റും എസ്. ശർമ എം.എൽ.എയും ഗ്രന്ഥശാല എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം സി.ജി. ബിജു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.