ആലപ്പുഴ: ദേവസ്വം ബോർഡിലെ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടന വിരുദ്ധമാെണ ന്നും തുടർനടപടികൾ നിർത്തിവെക്കണമെന്നും ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ. ദേവസ്വം ബോർഡിൽ പട്ടികജാതി-വർഗ പിന്നാക്ക വിഭാഗങ്ങൾക്കുള്ള 50 ശതമാനം സംവരണത്തിൽനിന്ന് 10 ശതമാനം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാനാണ് തീരുമാനം. ഇത് േകന്ദ്ര സർക്കാർ പാസാക്കിയ സാമ്പത്തിക സംവരണ വ്യവസ്ഥക്ക് വിരുദ്ധമാെണന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംവരണ സമുദായങ്ങളായ ധീവര, വിശ്വകർമ, നാടാർ സമുദായങ്ങളുടെ സംവരണം വർധിപ്പിക്കാത്തത് സാമൂഹികനീതിക്ക് ചേർന്നതല്ല. അഹിന്ദുക്കൾക്കുള്ള 18 ശതമാനം സംവരണം സംവരണ സമുദായങ്ങൾക്ക് ആനുപാതികമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.