കൊലപാതകശ്രമം: പ്രതി അറസ്​റ്റിൽ

കായംകുളം: കൃഷ്ണപുരം ഞക്കനാലിൽ മാതാവിൻെറ മുന്നിലിട്ട് മകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരു പ് രതികൂടി അറസ്റ്റിൽ. കഞ്ചാവ് മാഫിയസംഘത്തിൽ ഉൾപ്പെട്ട ഒാച്ചിറ വയനകം മേനേഴത്ത് ഹരികൃഷ്ണനാണ് (ഉണ്ണി-20) അറസ്റ്റിലായത്. ഞക്കനാൽ അനൂപ് ഭവനത്തിൽ അഭിമന്യുവിനെ (17) രണ്ടുമാസം മുമ്പ് വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് നടപടി. കഞ്ചാവുസംഘങ്ങൾ തമ്മിെല കുടിപ്പകയാണ് ആക്രമണത്തിന് കാരണമായത്. അഭിമന്യുവിൻെറ സഹോദരൻ ശങ്കറിനെ തേടിയെത്തിയ സംഘം ഇയാളെ കിട്ടാത്ത വൈരാഗ്യം അഭിമന്യുവിൽ തീർക്കുകയായിരുന്നു. കഞ്ചാവ് വിൽപനസംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ കെ. സുനുമോൻ, സിവിൽ പൊലീസ് ഒാഫിസർമാരായ ബിനുമോൻ, അരുംകുമാർ, ഹാരിസ്, യേശുദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.