വള്ളത്തി​െൻറ അഞ്ച്​ എൻജിനുകൾ കവർന്നു; പട്ടിണിയിലായത്​ 30 കുടുംബങ്ങൾ

വള്ളത്തിൻെറ അഞ്ച് എൻജിനുകൾ കവർന്നു; പട്ടിണിയിലായത് 30 കുടുംബങ്ങൾ അമ്പലപ്പുഴ: അഞ്ച് മത്സ്യബന്ധന എൻജിനുകൾ മോഷണം പോയതോടെ പട്ടിണിയിലായത് 30 കുടുംബങ്ങൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് തെക്കേവീട്ടിൽ അനുമോൻെറ അഞ്ച് യമഹ എൻജിനുകളാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പുന്നപ്ര ഫിഷ് ലാൻറിങ് സൻെററിൽ മുറി കുത്തിത്തുറന്നാണ് എൻജിനുകൾ കവർന്നത്. മുറിയുടെ വാതിൽ മറ്റൊരു താഴുകൊണ്ട് പൂട്ടുകയും ചെയ്തു. 25 എച്ച്.പിയുടെ രണ്ടും 9.9 എച്ച്.പിയുടെ മൂന്നും എൻജിനുകളുമാണ് കവർന്നത്. അനുമോൻെറ മഹാദേവൻ എന്ന ഈ വീഞ്ച് വള്ളത്തിൽ മുപ്പതോളം തൊഴിലാളികളാണ് പണിക്ക് പോകുന്നത്. എൻജിനുകൾ നഷ്ടപ്പെട്ടതോടെ ഇത്രയും കുടുംബങ്ങളുടെ ഉപജീവനമാർഗവും ഇല്ലാതായി. വല, മറ്റ് ഉപകരണങ്ങളടക്കം ഏകദേശം 75 ലക്ഷം രൂപ ചെലവഴിച്ചാൽ മാത്രമേ ഒരു മത്സ്യബന്ധനവള്ളം പുറത്തിറക്കാൻ കഴിയൂ. സ്വർണം പണയംവെച്ചോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തോ ആണ് ഈ തുക കണ്ടെത്തുന്നത്. പല ഉടമകളും മത്സ്യബന്ധന ഉപകരണങ്ങൾ ഇൻഷുർ ചെയ്യാറുമില്ല. അതുകൊണ്ടുതന്നെ ഇവ നഷ്ടപ്പെട്ടാൽ സർക്കാർ സഹായവും കിട്ടാറില്ല. വറുതിയിലായ തീരദേശത്ത് മോഷണം പതിവായതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിലായിരിക്കുകയാണ്. മോഷണസംഘം വിലസുന്നു; ഭീതി തുടരുന്നു അമ്പലപ്പുഴ: തീരദേശത്തുനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ കവരുന്ന സംഘം വ്യാപകമാകുന്നു. മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. തോട്ടപ്പള്ളി മുതൽ പറവൂർ വരെ തീരപ്രദേശത്തുനിന്ന് ഏതാനും മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. തോട്ടപ്പള്ളി തുറമുഖം, പുന്നപ്ര ഫിഷ് ലാൻറിങ് സൻെറർ എന്നിവിടങ്ങളിൽനിന്ന് മത്സ്യബന്ധന ഉപകരണങ്ങളുടെ കവർച്ച പതിവാണ്. പലപ്പോഴും തൊഴിലാളികൾ രാവിലെ മത്സ്യബന്ധനത്തിന് പോകാൻ എത്തുമ്പോഴാണ് എൻജിനുകളും വലയുൾപ്പെടെ മറ്റ് ഉപകരണങ്ങളും നഷ്ടപ്പെട്ടതറിയുന്നത്. തീരദേശം കേന്ദ്രീകരിച്ചുള്ള പരിശോധനസംവിധാനം നിലച്ചതാണ് മോഷണം വർധിക്കാൻ കാരണമാകുന്നത്. തീരദേശ പൊലീസ് സ്റ്റേഷൻെറ തൊട്ടടുത്തുള്ള തോട്ടപ്പള്ളി തുറമുഖത്തുനിന്ന് പതിവായി മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമാകുന്നത് ഇതിൻെറ തെളിവാണ്. തീരദേശം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ ഡി.ജി.പിക്ക് രണ്ടുമാസം മുമ്പ് കത്ത് നൽകിയിരുന്നു. എന്നാൽ, ഇതിനുശേഷവും മോഷണം പതിവായിരിക്കുകയാണ്. തീരദേശത്ത് പരിശോധന ശക്തമാക്കാൻ ജില്ല പൊലീസ് മേധാവി നിർദേശം നൽകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.