പള്ളിക്കര: കരിമുകൾ പള്ളിമുകൾ മരിയഗിരി പള്ളിയിൽ വേളാങ്കണി മാതാവിൻെറ തിരുനാളിന് വെള്ളിയാഴ്ച വൈകീട്ട് 5.30ന് ഫൊറ ോന വികാരി ഫാ. പോൾ തുണ്ടിയിൽ കൊടിയേറ്റുമെന്ന് വികാരി ഫാ. ആൻറൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫാ. ബോസ്കോ കൂറ്റുതറ സുവിശേഷപ്രസംഗം നടത്തും. ശനിയാഴ്ച വൈകീട്ട് 5.30ന് കുർബാനക്ക് ഫാ. ജിജു തുരുത്തിക്കര കാർമികത്വം വഹിക്കും. ഫാ. അഗസ്റ്റിൻ മൂഞ്ഞേലി സംസാരിക്കും. പ്രധാന തിരുനാൾദിനമായ ഞായറാഴ്ച 8.30ന് കുർബാന. 10ന് തിരുകർമങ്ങൾക്ക് ഫാ. എബിജിൻ അറക്കൽ നേതൃത്വം നൽകും. ഫാ. ജോളി ഓടത്തക്കൽ സംസാരിക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ജോജോ മരാപ്പറമ്പിൽ, ജോബിൻ ഫികാരേതോ, അനു റീറ്റോ, ലിസി ഫ്രാൻസിസ്, ടിസ്റ്റു ജോസഫ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.