മൂവാറ്റുപുഴ: മുനിസിപ്പൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തോടൊപ്പം സി.പി.ഐ അംഗങ്ങളും കൈകോർത്തതോടെ സി.പി.എം കൊണ്ടുവന ്ന അജണ്ട പരാജയപ്പെട്ടു. ശുചീകരണ തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മൻെറിൽനിന്നും നൽകിയ പട്ടിക കൗൺസിൽ യോഗത്തിൻെറ അംഗീകാരത്തിനായി അവതരിപ്പിച്ചപ്പോൾ, പട്ടികയിൽ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു. സീനിയോറിറ്റിയും സംവരണ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി സ്വന്തക്കാരെ തിരുകി കയറ്റാൻ പട്ടിക മാറ്റിമറിച്ചെന്ന് ആരോപിച്ചാണ്പ്രതിപക്ഷം രംഗത്തു വന്നത്. ഈ സാഹചര്യത്തിൽ അജണ്ട മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ അജണ്ട വോട്ടിനിട്ടപ്പോൾ പ്രതിപക്ഷത്തിന് അനുകൂലമായി ഭരണമുന്നണിയിലെ മൂന്ന് സി.പി.ഐ അംഗങ്ങൾ വോട്ടു ചെയ്യുകയായിരുന്നു. ഇതോടെ പത്തിനെതിരെ 12 വോട്ടുകൾക്ക് അജണ്ട പരാജയപ്പെട്ടു. ഭരണമുന്നണി അജണ്ട പരാജയപ്പെട്ടതോടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത്ചെയർപേഴ്സൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ. എ. അബ്ദുസ്സലാം, ഉപനേതാവ് സി.എം. ഷുക്കൂർ എന്നിവർ ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ അടക്കമുള്ള മൂന്ന് സി.പി.ഐ അംഗങ്ങളാണ് എതിർത്ത് വോട്ടു ചെയ്തത്. മുൻഗണനാപട്ടികയിൽനിന്നും സ്വന്തം പാർട്ടിക്കാരെ വരെ മാറ്റിമറിച്ചതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.