യാക്കോബായ സഭയുടെ മാർച്ച് പൊലീസ് തടഞ്ഞു

മൂവാറ്റുപുഴ: പിറവം പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് കണ്ടനാട് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയിലേ ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഗീവർഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ തിമോത്തിയോസ്, തോമസ് മാർ അലക്സാണ്ട്രിയോസ്, സഖറിയാസ് മാർ പീലക്സിലോസ് എന്നീ മെത്രാേപ്പാലീത്തമാരുടെ നേതൃത്വത്തിലാണ് രണ്ടാം ദിവസമായ വ്യാഴാഴ്ചയും മാർച്ച് നടത്തിയത്. ബുധനാഴ്ച നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് രാത്രി വൈകി പിരിഞ്ഞുപോയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ കെ.എസ്.ആർ.ടി.സിക്ക് സമീപത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിശ്വാസികളാണ് അണിചേർന്നത്. ടൗൺ ചുറ്റി എത്തിയ മാർച്ച് അരമനക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് വിശ്വാസികൾ റോഡിൽ നിലയുറപ്പിച്ചു. സംഘർഷസാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷമുണ്ടാക്കുമെന്ന ഇൻറലിജൻസിൻെറ മുന്നറിയിപ്പിനെത്തുടർന്ന് കൂടുതൽ പൊലീസ് എത്തിക്കൊണ്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.