ഫ്ലാറ്റ് പൊളിക്കൽ കടുത്ത മനുഷ്യാവകാശ ലംഘനം -ബ്ലസി

photo മരട്: മരട് ഫ്ലാറ്റ് കേസിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് സംവിധായകൻ ബ്ലസി. ഫ്ലാറ്റിലേക്കുള്ള ക ുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതിനെതിരെ ഫ്ലാറ്റുടമകൾ സംഘടിപ്പിച്ച റാന്തൽ തെളിയിച്ചുള്ള പ്രതിഷേധസമരത്തിൽ സംസാരിക്കുകയായിരുന്നു ഫ്ലാറ്റുടമകൂടിയായ ബ്ലസി. കൈക്കുഞ്ഞുങ്ങളും വയോധികരും രോഗികളുമുൾപ്പെടെ താമസിക്കുന്ന ഒരു പാർപ്പിടസമുച്ചയത്തിലേക്കുള്ള കുടിവെള്ളവും വെളിച്ചവും നിഷേധിക്കുന്നത് എന്തിൻെറ പേരിലായാലും മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു പ്രതിഷേധം. രാവിലെ സ്ഥലം എം.എൽ.എ എം. സ്വരാജ് ഉണ്ടായിരുന്നതൊഴിച്ചാൽ ഫ്ലാറ്റിലെ താമസക്കാരുടെ സമരത്തിന് പിന്തുണയുമായി നേതാക്കളൊ രാഷ്ട്രീയപാർട്ടികളോ എത്താത്തതും പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.