കളിത്തട്ട് മഹോത്സവത്തിന്​ തുടക്കം

അമ്പലപ്പുഴ: അമ്പലപ്പുഴ കളിത്തട്ടിൻെറ മൂന്നാം വാർഷികത്തിനും ആറാമത് കളിത്തട്ട് മഹോത്സവത്തിനും തുടക്കമായി. ഇതി ൻെറ ഭാഗമായി കച്ചേരിമുക്കിൽനിന്ന് വിളംബര ഘോഷയാത്ര നടന്നു. കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ കളിത്തട്ട് മഹോത്സവം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ജുനൈദ് ഉദ്ഘാടനം ചെയ്തു. എം. ശ്രീകുമാരൻ തമ്പി അധ്യക്ഷത വഹിച്ചു. ചീഫ് കോഓഡിനേറ്റർ സുരേന്ദ്രൻ കരുമാടി റിപ്പോർട്ട് അവതരിപ്പിച്ചു. ഗായിക പ്രിയ അച്ചു കളിത്തട്ടിൻെറ കളിവിളക്ക് തെളിച്ചു. പ്രിയ അച്ചു, പുന്നപ്ര മധു എന്നിവരെ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എച്ച്. സലാം ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ബൈജു, സജു പാർഥസാരഥി, സനൽകുമാർ, നൗഷാദ് മുഹമ്മദ്, കെ. ചന്തു, ബി. ശ്രീകുമാർ, പി.കെ. ശ്രീഹർഷൻ, ഗണേഷ് ചേരാവള്ളി, ബി. സജീവ്, ജയശങ്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.