എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷ തീയതി മൂന്നാം സെമസ്റ്റർ യു.ജി പരീക്ഷകൾ ഒക്‌ടോബർ 14നും അഞ്ചാം സെമസ്റ്റർ യു.ജി പരീക്ഷകൾ ഒക്‌ടോബർ 15നും മൂന് നാം സെമസ്റ്റർ പി.ജി പരീക്ഷകൾ നവംബർ 18നും ഒന്നാം സെമസ്റ്റർ യു.ജി പരീക്ഷകളും ഒന്നാം സെമസ്റ്റർ പി.ജി പരീക്ഷകളും ഒക്‌ടോബർ 23നും നടക്കും. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് നവംബർ നാലു മുതൽ 16വരെ നടക്കും. അപേക്ഷ തീയതി അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം 2017 അഡ്മിഷൻ റഗുലർ), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്റ്റംബർ 26 മുതൽ 30വരെയും 500 രൂപ പിഴയോടെ ഒക്‌ടോബർ ഒന്നുമുതൽ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ നാലുവരെയും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട വിധം, ഫീസ് തുടങ്ങി വിശദവിവരം സർവകലാശാല വെബ്‌സൈറ്റിൽ. മൂന്നാം സെമസ്റ്റർ എം.എം.എച്ച് (സി.എസ്.എസ് -2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമൻെററി/2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷക്ക് പിഴയില്ലാതെ സെപ്റ്റംബർ 23വരെയും 500 രൂപ പിഴയോടെ 24വരെയും 1000 രൂപ സൂപ്പർഫൈനോടെ 25വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ കോളജ് മുഖേന ഇ-പേമൻെറ് നടത്തേണ്ടതാണ്. മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.സി.ജെ/ എം.എം.എച്ച്/ എം.എസ്.ഡബ്ല്യു/ എം.ടി.എ ആൻഡ് എം.ടി.ടി.എം (സി.എസ്.എസ്) 2012 അഡ്മിഷൻ മേഴ്സി ചാൻസുകാർ 7000 രൂപയും 2013 അഡ്മിഷൻകാർ 5000 രൂപയും പരീക്ഷഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ സ്‌പെഷൽ ഫീസടക്കണം. മൂന്നാം സെമസ്റ്റർ എം.എ/ എം.എസ്‌സി/ എം.കോം/ എം.സി.ജെ/ എം.എം.എച്ച്/ എം.എസ്.ഡബ്ല്യു/ എം.ടി.എ ആൻഡ് എം.ടി.ടി.എം 2017 അഡ്മിഷൻ സപ്ലിമൻെററി വിദ്യാർഥികളുടെ ഫീസും അപേക്ഷയും ബന്ധപ്പെട്ട കോളജിൽ സ്വീകരിക്കണമെന്നും ഓൺലൈൻ പോർട്ടൽ മുഖേന ഫീസും അപേക്ഷയും സർവകലാശാലയിൽ സമർപ്പിക്കണമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു. വൈവവോസി നാലാം സെമസ്റ്റർ എം.എഡ് ദ്വിവത്സരം (2017 അഡ്മിഷൻ റഗുലർ/2015, 2016 അഡ്മിഷൻ സപ്ലിമൻെററി) ജൂൺ 2019 പരീക്ഷയുടെ വൈവവോസി സെപ്റ്റംബർ 23 മുതൽ 26വരെ മഹാത്മ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടക്കും. വിദ്യാർഥികൾ ഹാൾടിക്കറ്റും തീസിസിൻെറ രണ്ടുപകർപ്പുമായി ഹാജരാകണം. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എ അനിമേഷൻ, സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (റഗുലർ, ഇംപ്രൂവ്‌മൻെറ്, സപ്ലിമൻെററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം. 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.ടി.ടി.എം (2017 അഡ്മിഷൻ റഗുലർ), എം.ടി.ടി.എം/എം.ടി.എ (2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമൻെററി/മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും സെപ്റ്റംബർ 23വരെ അപേക്ഷിക്കാം. 2019 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, സപ്ലിമൻെററി), പ്ലാൻറ് ബയോടെക്‌നോളജി (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം. എം.ജിയിൽ രാജ്യാന്തര ആംഗ്യഭാഷ ദിനാചരണം കോട്ടയം: സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിങ് ഡിസെബിലിറ്റിയുടെയും ഡിപ്പാർട്മൻെറ് ഓഫ് ഇന്ത്യൻ സൈൻ ലാംഗ്വേജിൻെറയും ആഭിമുഖ്യത്തിൽ 26ന് രാജ്യാന്തര ആംഗ്യഭാഷ ദിനാചരണം സംഘടിപ്പിക്കും. സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടക്കുന്ന ദിനാചരണത്തോടനുബന്ധിച്ച് ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും വിഡിയോ പ്രദർശനവും നടക്കും. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്‌ട്രേഷൻ ഉള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ ഒക്‌ടോബറിൽ ഐ.ആർ.എൽ.ഡി നടത്തുന്ന രാജ്യാന്തര സെമിനാറിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ നൽകും. ഫോൺ: 9946226638.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.