കലുങ്ക് നിർമാണം വൈകുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു

ചെങ്ങന്നൂർ: ചെറിയനാട്-ആലപ്പാട്ട് അച്ചൻകോവിൽ കൊല്ലകടവ് റോഡിലെ ചിറ്റേത്തുപടി . പഞ്ചായത്ത് 14ാം വാർഡിലൂടെ കടന്നു പോകുന്ന റോഡിലെ കലുങ്ക് നിർമാണം ബ്ലോക്ക് പഞ്ചായത്താണ് നടപ്പാക്കുന്നത്. അഞ്ച് മാസം മുമ്പ് തുടങ്ങിയ നിർമാണം ഇതുവരെ പൂർത്തിയാക്കാനായില്ല. ദിനേന നൂറുകണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. റോഡിലൂടെ സ്കൂൾ വാഹനങ്ങളുടെ യാത്രയും തടസ്സപ്പെട്ടിരിക്കുകയാണ്. ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനത്തിന് എത്തുന്ന വിശ്വാസികളെയും ഇത് വലക്കുന്നു. കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.