എം.സി റോഡിൽ കലുങ്ക് തകർച്ച തുടർക്കഥയാകുന്നു

ചെങ്ങന്നൂർ: എം.സി റോഡിൽ നഗരമധ്യത്തിലെ എൻജിനീയറിങ് കോളജ് നന്ദാവനം ജങ്ഷനിൽ കലുങ്ക് തകർച്ച തുടർക്കഥയാകുന്നു. വെള ്ളിയാഴ്ച അറ്റകുറ്റപ്പണി നടത്തിയ കലുങ്ക് രാത്രി വീണ്ടും ഇടിഞ്ഞുതാഴ്ന്നു. സമീപവാസികളും വ്യാപാരികളും അവസരോചിതമായി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. തകർന്ന ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചാണ് അപകടസാധ്യത ഒഴിവാക്കിയത്. രാത്രിതന്നെ സജി ചെറിയാൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. ഷിബുരാജൻ എന്നിവർ സ്ഥലെത്തത്തി അധികൃതരുമായി ബന്ധപ്പെട്ടു. ഇതോടെയാണ് കരാർ ഏറ്റെടുത്തവർ ശനിയാഴ്ചതന്നെ നിർമാണം പൂർത്തിയാക്കാൻ തയാറായത്. ബുദ്ധ ജങ്ഷൻ-കല്ലുമല റോഡിൽ വിളക്കുതെളിച്ച് പ്രതിഷേധം മാവേലിക്കര: തകർന്ന ബുദ്ധ ജങ്ഷൻ-കല്ലുമല റോഡിൽ 'കുഴി കാണാൻ ചിരാത് തെളിക്കാം' എന്ന പേരിൽ വിളക്കുകത്തിച്ച് പ്രതിഷേധം. കേരള കോൺഗ്രസ്-ജേക്കബ് നിയോജക മണ്ഡലം കമ്മിറ്റിയാണ് റോഡിലെ കുഴികളിൽ ചിരാത് തെളിച്ചത്. ജില്ല പ്രസിഡൻറ് ജി. കോശി തുണ്ടുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് രാജൻ തെക്കേവിള അധ്യക്ഷത വഹിച്ചു. ലിയോ തരകൻ, ബിജു മാത്യു ഗ്രാമം, പി.പി. പൊന്നൻ, വി.ടി. ഷൈൻമോൻ, മാത്യു ജോൺ പ്ലാക്കാട്ട്, അനിൽ ജോർജ്, ശശികുമാർ, പി.ടി. ബാലകൃഷ്ണൻ, വിനു ടി. അലക്സ്, ജേക്കബ് തരകൻ, ബിജു താശിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.