മുട്ടാർ പുഴക്ക്​ കുറുകെ മരം വീണ്​ ഒഴുക്ക്​ തടസ്സപ്പെടുന്നു

കളമശ്ശേരി: പെരിയാറിൻെറ കൈവഴിയായ മുട്ടാർ പുഴക്ക് കുറുകെ മരം കടപുഴകി വീണു. രണ്ട് ദിവസമായി പുഴയുടെ മുക്കാൽ ഭാഗത് തോളം വീണ് കിടക്കുന്ന മരം വെട്ടിമാറ്റാത്തതിനാൽ ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. പുത്തലം പാലത്തിന് സമീപം ഫാക്ടിൻെറ ഭൂമിയിൽനിന്ന മരമാണ് വീണത്. ഫാക്ടിലേക്കടക്കം പല കമ്പനികളിലേക്കും ശുചീകരണത്തിന് ആവശ്യമുള്ള ജലം ഈ പുഴയിൽ നിന്നാണ് എടുക്കുന്നത്. ഒരാഴ്ചയായി കലങ്ങിയ നിലയിലാണ് പുഴ. ഒഴുക്ക് തടസ്സപ്പെട്ട് കിടന്നാൽ മറ്റു മാലിന്യങ്ങൾ കെട്ടിക്കിടന്ന് കൂടുതൽ മലിനമാകും. ഫോട്ടോ EC4 maram മുട്ടാർ പുഴയുടെ കുറുകെ മരം വീണ നിലയിൽ കശ്മീർ വിഷയത്തിൽ ചർച്ച െകാച്ചി: കശ്മീരിലെ രാഷ്ട്രീയ സംഭവഗതികളെ സംബന്ധിച്ചും ജനാധിപത്യ അവകാശങ്ങളെ സംബന്ധിച്ചും അഭിഭാഷകവേദി തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് എറണാകുളം പ്രസ് ക്ലബിൽ തുറന്ന ചർച്ച സംഘടിപ്പിക്കുന്നു. റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. റിട്ട. ജസ്റ്റിസ് ഷംസുദ്ദീൻ, ഡോ. സെബാസ്റ്റ്യൻ പോൾ, എം.എം. ലോറൻസ്, പ്രഫ. കെ.വി. തോമസ്, അഡ്വ.തമ്പാൻ തോമസ്, ടി.എ. അഹമ്മദ് കബീർ എം.എൽ.എ, അഡ്വ. മാത്യു കുഴൽനാടൻ, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, അഡ്വ. ജയശങ്കർ, െഫ്രഡി കെ. താഴത്ത്, പ്രഫ. എം.കെ. പ്രസാദ്, വി.കെ. പ്രസാദ്, ഹരീഷ് വാസുദേവൻ, കെ.പി. സേതുനാഥ്, കെ.ജെ. ജേക്കബ്, രേഖാ രാജ്, അഡ്വ. അഭിലാഷ്, ഷാഹിന, അഡ്വ. മായാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.