മരട് ഫ്ലാറ്റ്​: യഥാർഥ കുറ്റവാളികളെ ശിക്ഷിക്കണം -ഇന്ത്യൻ സോഷ്യലിസ്​റ്റ്​ പാർട്ടി

കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ ഭരണഘടനയുടെ 14ാം വകുപ്പ് പൂർണമായി സംരക്ഷിക്കണമെന്നും നിയമം എല്ലാവർക്കും ഒരുപേ ാലെ ബാധകമാക്കണമെന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. സർക്കാറിേൻറത് ഉൾപ്പെടെയുള്ള കെട്ടിടസമുച്ചയങ്ങൾ നിയമം ലംഘിച്ച് നിലനിൽക്കുമ്പോൾ നാനൂറോളം കുടുംബാംഗങ്ങളെ കുടിയിറക്കി പൊളിച്ചുമാറ്റുന്നത് നീതിയാണോ എന്ന് പരിശോധിക്കണം. യഥാർഥ കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിക്കണം. ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. കായിക്കര ബാബു, മനോജ് ടി സാരംഗ്, സി.പി. ജോൺ, ടോമി മാത്യു, സജീദ് ഖാൻ, ബെന്നി കോട്ടപ്പുറം, ജോൺ പെരുവന്താനം, മലയിൻകീഴ് ശശികുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.