മട്ടാഞ്ചേരി: ദിനേന ആയിരക്കണക്കിന് ആളുകള്‍ വന്നുപോകുന്ന തോപ്പുംപടിയില്‍ പൊടിശല്യം. റോഡ് പൊളിച്ച് ഒന്നര മാസത്തോളം പണി മുടങ്ങിയശേഷം ഏറെ പ്രതിഷേധത്തിനൊടുവിലാണ് പൂര്‍ത്തീകരിച്ചത്. പൊടി കാരണം കച്ചവടം നഷ്ടമായ വ്യാപാരികള്‍ ഓണക്കാലത്തെ കച്ചവടവും ഇല്ലാതാകുമോയെന്ന ഭീതിയിലാണ്. ടൈല്‍ വിരിച്ചിടത്ത് അലക്ഷ്യമായി മെറ്റല്‍പൊടി വിതറി വെള്ളം നനക്കാതെ പോയതാണ് ദുരിതത്തിന് കാരണം. വാഹനങ്ങളുടെ പാച്ചിലില്‍ പൊടി പാറിപ്പറക്കുകയാണ്. തോപ്പുംപടി കൊച്ചുപള്ളി മുതല്‍ ബി.ഒ.ടി പാലം വരെ ഇതേ അവസ്ഥയാണ്. തോപ്പുംപടി കൊച്ചുപള്ളി മുതല്‍ ബി.ഒ.ടി വരെ നാല് ബസ് കാത്തുനില്‍പ് കേന്ദ്രത്തിലും നില്‍ക്കുന്ന യാത്രക്കാര്‍ തൂവാല ഉപയോഗിച്ചാണ് രക്ഷപ്പെടുന്നത്. ആസ്ത്മ രോഗികളും കൊച്ചുപള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ വിദ്യാര്‍ഥികളടക്കമുള്ളവരും കഷ്ടപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.