പനങ്ങാട്: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) അഡ്ജങ്ക്ട് പ്രഫസര്‍മാരെ നിയമിക്കുന്നു. ഫുഡ് സയന്‍സ് ആൻഡ് ടെക്‌നോളജി, മറൈന്‍ ബയോളജി, എര്‍ത്ത് സയന്‍സ്, മറൈന്‍ കെമിസ്ട്രി, ബയോ ടെക്‌നോളജി, മാരിടൈം ലോ വിഷയങ്ങളിലാണ് ഒഴിവുകള്‍. മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍നിന്ന് വിരമിച്ച ശാസ്ത്രജ്ഞരോ യൂനിവേഴ്‌സിറ്റി പ്രഫസര്‍മാരോ ആകണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 20. വിലാസം: രജിസ്ട്രാര്‍, കുഫോസ്, പനങ്ങാട് പി.ഒ, കൊച്ചി -582506. അപേക്ഷകൾ 20 വരെ കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഐ.പി.ആർ ചെയർ പ്രഫസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ഈ മാസം 20 വരെയും അപേക്ഷയുടെ ഹാർഡ് കോപ്പി 27 വരെയും സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: www.cusat.ac.in. കുസാറ്റിന് പേറ്റൻറ് കളമശ്ശേരി: വാഴപോലെ ബലം കുറഞ്ഞ തടിയുള്ള കൃഷിയിനങ്ങൾക്ക് താങ്ങുനൽകി സംരക്ഷിക്കാൻ സഹായിക്കുന്ന പോർട്ടബിൾ അഗ്രികൾചർ നെറ്റ്വർക്ക് സിസ്റ്റം (പി.എ.എൻ.എസ്) വികസിപ്പിച്ചതിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലക്ക് പേറ്റൻറ്. സ്കൂൾ ഓഫ് എൻജിനീയറിങ് ഐ.ടി വിഭാഗം അസോ. പ്രഫ. ഡോ. എം.പി. സന്തോഷ് കുമാറിനൊപ്പം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രഫ. ഡോ.ബി. കണ്ണൻ, പുളിങ്കുന്ന് എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ. എൻ. സുനിൽകുമാർ എന്നിവരാണ് മുഖ്യ പങ്കുവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.