വടുതല: ഇന്ത്യയിൽ ജനാധിപത്യം വെറും വാക്കായി കൊണ്ടിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. പാർട്ടി അരൂർ മണ്ഡലം കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു മിലിട്ടറി രാജാണ് മോദി ഭരണകൂടം നടപ്പാക്കാനുദ്ദേശിക്കുന്നത് എന്നതിനുള്ള തെളിവാണ് ഇപ്പോൾ കശ്മീരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ബി.ജെ.പി മറ്റ് രാഷ്ട്രീയ പാർട്ടികളെ തോൽപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനായി മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെ അനുനയിപ്പിക്കുന്നു. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തുന്നു. മറ്റ് പാർട്ടി നേതാക്കളെ അടർത്തിയെടുക്കുന്നു അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് എൻ.എ. സക്കറിയ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സബീർ ഖാൻ ക്ലാസെടുത്തു. ജില്ല പ്രസിഡൻറ് നാസർ ആറാട്ടുപുഴ, എം.എച്ച്. ഉവൈസ്, ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ വി.എ. അബൂബക്കർ, സഫിയ ഇസ്ഹാഖ്, എ.എ. താജുദ്ദീൻ, സത്താർ ആന്നലത്തോട്, അസ്ലം കാട്ടുപുറം, ടി.എസ്. ജുനൈദ്, എൻ.എ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ഓട്ടോറിക്ഷ പദ്ധതി: കൂടിക്കാഴ്ച പൂച്ചാക്കൽ: 2019-20 വർഷത്തിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഓട്ടോറിക്ഷ (പൊതുവിഭാഗം/വനിത) പദ്ധതിക്കായി പാണാവള്ളി പഞ്ചായത്ത് പരിധിയിൽ അപേക്ഷിച്ചവർക്ക് കൂടിക്കാഴ്ച നടത്തുന്നു. 29ന് ഉച്ചക്ക് 2.30 മുതൽ തൈക്കാട്ടുശേരി ബ്ലോക്ക് ഓഫിസിലാണ് കൂടിക്കാഴ്ച. പഞ്ചായത്തിൻെറ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, എംപ്ലോയ്മൻെറ് രജിസ്ട്രേഷൻ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകളുമായി എത്തണമെന്ന് വ്യവസായ വികസന ഓഫിസർ അറിയിച്ചു. മിനിമാസ് ലൈറ്റ് ഉദ്ഘാടനം തുറവൂർ: പഞ്ചായത്ത് എട്ടാം വാർഡ് കൊല്ലം കവലയിൽ സ്ഥാപിച്ച മിനിമാസ് ലൈറ്റിൻെറ പ്രവർത്തനം സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം മനു സി. പുളിക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിൻെറ തനത് ഫണ്ടിൽനിന്ന് നാലുലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് ലൈറ്റുകൾ സ്ഥാപിച്ചത്. തുറവൂർ സിൽക്കാണ് ലൈറ്റ് നിർമിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് അനിത സോമൻ, പഞ്ചായത്ത് അംഗം എ.യു. അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.