ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഓഫ്ലൈൻ ടിക്കറ്റുകൾ ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ലഭ്യമാണ്. ഡി.ടി. പി.സി കേന്ദ്രങ്ങൾ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കലക്ടറേറ്റുകൾ എന്നിവിടങ്ങളിലും ലഭ്യമാണ്. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളാണുള്ളത്. ടൂറിസ്റ്റ് ഗോൾഡ് -3000 രൂപ, ടൂറിസ്റ്റ് സിൽവർ -2000, റോസ് കോർണർ -1500 (രണ്ടുപേർക്ക്), റോസ് കോർണർ -800 (ഒരാൾക്ക്), വിക്ടറി ലൈൻ -500, ഓൾ വ്യൂ -300, ലേക്ക് വ്യൂ -200, ലോൺ -100 എന്നിങ്ങനെയാണ് ടിക്കറ്റിൻെറ നിരക്ക്. ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ എന്നീ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് നെഹ്‌റു പവിലിയനിലാണ് ഇരിപ്പിടം. 67ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ മൂന്ന് പ്രദർശന തുഴച്ചിൽ ഉൾെപ്പടെ 23 ചുണ്ടൻ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് മാറ്റുരക്കുന്നത്. എൻ.ടി.ബി.ആർ വെബ്‌സൈറ്റ് (http://www.nehrutrophy.nic.in), ബുക്ക് മൈ ഷോ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ഓൺലൈൻ സൈറ്റുകളിലും വള്ളംകളിയുടെ ടിക്കറ്റുകൾ ലഭ്യമാണ്. എം.ടെക് പ്രവേശനം ആലപ്പുഴ: കേപ്പിന് കീഴിലെ പുന്നപ്ര സഹകരണ കോളജിലെ എം.ടെക് മെക്കാനിക്കൽ, എം.ടെക് കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിൽ പ്രവേശനം 29, 30 തീയതികളിൽ നടത്തും. ഫീസ് ജനറൽ 12,000. എസ്.സി/എസ്.ടി, ഒ.ഇ.സി വിഭാഗങ്ങൾക്ക് ഫീസില്ല. യോഗ്യതയുള്ളവർക്ക് 15,000 രൂപ വരെ സ്‌കോളർഷിപ് ലഭിക്കും. ഫോൺ: 0477 2267311, 9447530387. സ്വാഗതസംഘം രൂപവത്കരണ യോഗം ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ സമ്മേളന സ്വാഗതസംഘം രൂപവത്കരണ യോഗം സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ ടി.വി. തോമസ് സ്മാരക ടൗൺ ഹാളിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ അറിയിച്ചു. ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. ഏപ്രിൽ രണ്ട് മുതൽ അഞ്ച് വരെയാണ് സമ്മേളനം. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ആവശ്യത്തിനായി വീൽചെയർ, ഗുഡ്‌സ് ട്രോളി, നെബുലൈസേഷൻ മാസ്‌ക് അഡൽട്ട് എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിന് വൈകീട്ട് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അൾട്രാസൗണ്ട് ജെൽ അഞ്ച് ലിറ്റർ ജാർ, ഹാൻഡ്‌റബ് -, വൈറ്റ് ക്ലീനിങ് സൊലുഷൻ എന്നിവ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ 29ന് വൈകീട്ട് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബി.പി അപ്പാരറ്റ്‌സ് വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സെപ്റ്റംബർ നാലിന് വൈകീട്ട് മൂന്നിനകം സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗത്തിലേക്ക് ആവശ്യമായ ജമ്പോ ഫിൽറ്റർ, മൈക്രോൺ, ജമ്പോ ഫിൽറ്റർ, സ്ലിം ഫിൽറ്റർ എന്നിവ വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവ. ടി.ഡി മെഡിക്കൽ കോളജ്, ആലപ്പുഴ -688005 വിലാസത്തിൽ സെപ്റ്റംബർ നാലുവരെ ക്വട്ടേഷൻ നൽകാം. ഫോൺ: 0477 2282015.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.