ആലപ്പുഴ: കേരള ടെക്സ്ൈറ്റൽ കോർപറേഷന് കീഴിലെ കോമളപുരം മില്ലിലെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാൻ ധന-വ്യവസായ മന്ത്രിമാർ നിഷ്ക്രിയത്വം കാട്ടുന്നതായി തൊഴിലാളി യൂനിയനുകൾ. ഇടത് സർക്കാർ അധികാരത്തിലെത്തി മൂന്നുവർഷം പിന്നിടുമ്പോഴും മില്ലിൻെറ ഭാവി ശോഭനമാക്കാനുള്ള നടപടികൾ ഇരുവകുപ്പുകളുടെയും ഭാഗത്തുനിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ യൂനിയനുകൾ ആവശ്യപ്പെടുന്നത്. മില്ലിലെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ധനമന്ത്രി മൗനം പാലിക്കുന്നതാണ് തൊഴിൽ വകുപ്പ് മില്ലിൻെറ കാര്യം ഗൗരവത്തിലെടുക്കാത്തതിന് കാരണമെന്നാണ് യൂനിയനുകളുടെ നിലപാട്. ധനബജറ്റിൽ കോമളപുരം മില്ലിനായി കോടികൾ വക കൊള്ളിക്കാറുണ്ട്. പണം കെ.എസ്.ടി.സിക്ക് ലഭ്യമാക്കിയിരുന്നെങ്കിൽ മില്ല് കാര്യക്ഷമമായി പ്രവർത്തിക്കുമായിരുന്നു എന്നും ഇവർ പറയുന്നു. 350ൽപരം തൊഴിലാളികൾ ജോലിനോക്കുന്ന സ്ഥാപനത്തിൽനിന്ന് സംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യൂനിഫോം നൽകുന്നതുമായി ബന്ധപ്പെട്ട് നൂൽ വാങ്ങിയിരുന്നു. ഈയിനത്തിൽ നൽകാനുള്ള കോടികൾ ലഭിച്ചാൽമാത്രം പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാം. അനുഭാവപൂർവമായ സമീപനമുണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നതെന്ന് എ.ഐ.ടി.യു.സി, ബി.എം.എസ്, ഐ.എൻ.ടി.യു.സി നേതാക്കളായ ടി.ആർ. ആനന്ദൻ, രാജീവ്, ജി. ലാൽ എന്നിവർ അറിയിച്ചു. സ്ത്രീകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം ആലപ്പുഴ: അസാപ് ആരംഭിക്കുന്ന 'ഷി സ്‌കിൽസ്' പദ്ധതി വഴി 15 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് തൊഴിൽമേഖലകളിൽ നൈപുണ്യ വികസന കോഴ്സുകൾ ചെയ്യാൻ അവസരമൊരുങ്ങുന്നു. സെപ്‌റ്റംബറിൽ പരിശീലനം തുടങ്ങും. അസാപ്പിൻെറ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനിങ് സർവിസ് പ്രൊവൈഡർ വഴി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31. ജില്ലയിൽ കോഴ്സുകളും അടിസ്ഥാനയോഗ്യതയും ബന്ധപ്പെടാവുന്ന നമ്പറുകളും ചുവടെ. മാവേലിക്കര: റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് (10ാംതരം). ഓർഗാനിക് ഗ്രോവർ -കാർഷികമേഖല (10ാം തരം). ഫോൺ -8086908854. ആലപ്പുഴ: ഫ്രണ്ട് ഓഫിസ് അസോസിയേറ്റ് (12ാംതരം), അസി. ബ്യൂട്ടി തെറപ്പിസ്റ്റ് (10ാം തരം) 9746808421. അങ്ങാടിക്കൽ: ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റൻറ്(ബി.കോം, ബി.ബി.എ, ബി.എ എക്കണോമിക്സ്). 9961595448. കായംകുളം: മോഡലെർ -അനിമേഷൻ മേഖല (എട്ടാംതരം), അക്കൗണ്ട്സ് എക്സിക്യൂട്ടിവ് (ബി.കോം, ബി.ബി.എ, ബി.എ എക്കണോമിക്സ്). 8304831445. ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റൻറ് (ബി.കോം, ബി.ബി.എ , ബി.എ എക്കണോമിക്സ് ) ഹരിപ്പാട്: അസിസ്റ്റൻറ് ബ്യൂട്ടി തെറപ്പിസ്റ്റ് (10ാം തരം) 8156802191. കഞ്ഞിക്കുഴി: കോമ്പോസിറ്റർ -അനിമേഷൻ മേഖല (എട്ടാംതരം), ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് -ഹെൽത്ത് കെയർ മേഖല (10ാം തരം) 8086682496. പട്ടണക്കാട്: അക്കൗണ്ട്സ് എക്സിക്യൂട്ടിവ് (ബി.കോം, ബി.ബി.എ, ബി.എ എക്കണോമിക്സ് യോഗ്യത). 7025650203. ജി.എസ്.ടി അക്കൗണ്ട്സ് അസിസ്റ്റൻറ് (ബി.കോം, ബി.ബി.എ, ബി.എ എക്കണോമിക്സ് യോഗ്യത). ഹോം ഹെൽത്ത് എയ്ഡ് -ഹെൽത്ത് കെയർ മേഖല (10ാം തരം). ചന്തിരൂർ: ഹോം ഹെൽത്ത് എയ്ഡ് -ഹെൽത്ത് കെയർ മേഖല (10ാം തരം), അനിമേറ്റർ -അനിമേഷൻ മേഖല (എട്ടാംതരം), ഹാൻഡ് എംബ്രോയിഡർ -അപ്പാരൽ മേഖല (10ാം തരം), 8078020346. അമ്പലപ്പുഴ: ഫ്രണ്ട് ഓഫിസ് അസോസിയേറ്റ് (12ാം തരം), റീട്ടെയിൽ ട്രെയിനി അസോസിയേറ്റ് (10ാംതരം)9656002411. കുട്ടനാട്: ക്രാഫ്റ്റ് ബേക്കർ -ബേക്കറി മേഖല (10ാം തരം), 7012587144.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.