ദേശീയ ചലച്ചിത്രോത്സവം: സംഘടകസമിതി രൂപവത്​കരിച്ചു

ദേശീയ ചലച്ചിത്രോത്സവം: സംഘടകസമിതി രൂപവത്കരിച്ചു മൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ മ ൂവാറ്റുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 11ാം ദേശീയ ചലച്ചിത്രോത്സവ സംഘടക സമിതി രൂപവത്കരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ അധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 10മുതൽ 14 വരെ മൂവാറ്റുപുഴ ഇ.വി.എം ലത തിയറ്ററിൽ രണ്ടിടത്താണ് ചലച്ചിത്ര പ്രദർശനം. ഇന്ത്യയിലെ 32 ഭാഷാചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ചലച്ചിത്ര അക്കാദമി വൈസ്ചെയർപേഴ്സൻ ബീന പോൾ, അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി, യു.ആർ. ബാബു, സിനിമ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മന്ത്രി എ.കെ. ബാലൻ (മുഖ്യ രക്ഷ), എൽദോ എബ്രഹാം എം.എൽ.എ (ചെയർ), യു.ആർ. ബാബു (വർക്കിങ് ചെയർ), കമൽ (ഫെസ്റ്റിവൽ ഡയറക്ടർ), മഹേഷ് പഞ്ചു (ജന. കൺ), ബീന പോൾ (ആർട്ടിസ്റ്റ് ഡയറക്ടർ), പ്രകാശ് ശ്രീധർ(കൺ), മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.