കരാറുകാരുടെ ഇടപെടൽ; എൻജിനീയറിങ്​ വിഭാഗത്തിന് മുനിസിപ്പൽ സെക്രട്ടറിയുടെ താക്കീത്

EM Mvpa - 2 മൂവാറ്റുപുഴ: നഗരസഭയിൽ എൻജിനീയറിങ് വിഭാഗത്തിന് മുനിസിപ്പൽ സെക്രട്ടറിയുടെ താക്കീത്. ഉദ്യോഗസ്ഥരുടെ കസേരകളിൽ കരാറുകാരെ ഇരുത്തി ഫയൽ നോക്കാൻ അവസരം നൽകിയാൽ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് സെക്രട്ടറിയുടെ സർക്കുലർ. ഓഫിസ് സമയത്ത് ജീവനക്കാരുടെ കസേരകളിൽ കരാറുകാർ കയറി ഇരുന്ന് കഴിഞ്ഞദിവസം ഫയൽ നോക്കുന്നത് സെക്രട്ടറി നേരിട്ടെത്തി പിടികൂടിയിരുന്നു. ഫയൽ നോക്കുന്നത് ആരോ മൊബൈലിൽ പകർത്തി സെക്രട്ടറിക്ക് അയച്ചതോടെയാണ് എൻജിനീയറിങ് വിഭാഗത്തിലേക്ക് സെക്രട്ടറി നേരിട്ടെത്തി പരിശോധന നടത്തി പിടികൂടിയത്. ഇതോടെയാണ് ഇത് ആവർത്തിച്ചാൽ സെക്ഷനിലെ ജീവനക്കാരുടെ അനാസ്ഥയായി കണ്ട് കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർക്കുലർ ഇറക്കിയത്. ഉദ്യോഗസ്ഥരുടെ ഇരിപ്പിടങ്ങളിൽ ജീവനക്കാരല്ലാത്തവർ ഇരിക്കുന്നതും ഫയലുകൾ പരിശോധിക്കുന്നതും ഒഴിവാക്കണം. മുനിസിപ്പൽ എൻജിനീയർ, അസി.എൻജിനീയർ എന്നിവർ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ തുടരുന്നു. മൂവാറ്റുപുഴ നഗരസഭയിൽ മുനിസിപ്പൽ എൻജിനീയറിങ് വിഭാഗവും കരാറുകാരും തമ്മിൽ അവിശുദ്ധ ബന്ധം നിലനിൽക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് സെക്രട്ടറിയുടെ നടപടി. മാസങ്ങൾക്ക് മുമ്പും ഇതേ വിഷയത്തിൽ സെക്രട്ടറി ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. അഞ്ചുമണിക്കുശേഷം ഉദ്യോഗസ്ഥരും കൗൺസിലർമാരുമല്ലാത്തവരെ ഓഫിസിൽ പ്രവേശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കുലർ നൽകിയത്. അഞ്ചു മണിക്കുശേഷം കരാറുകാർ ഓഫിസിൽ എത്തി അനധികൃത കെട്ടിട നിർമാണങ്ങൾക്ക് അടക്കം അവിഹിതമായി അനുമതി സമ്പാദിക്കുന്നതായി ആരോപണമുയർന്ന സാഹചര്യത്തിലായിരുന്നു അന്നത്തെ സർക്കുലർ. em mvpa IMG_20190723_173215 em mvpa IMG_20190723_172931 ചിത്രം. സർക്കുലർ'
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.