റബർ അടിസ്ഥാനവില 200 രൂപയാക്കണം -കേരള കോൺഗ്രസ് (എം)

പിറവം: റബറിൻെറ അടിസ്ഥാന വില 200 രൂപയാക്കണമെന്ന് കേരള കോൺഗ്രസ് (എം) പിറവം നിയോജകമണ്ഡലം നേതൃ കൺെവൻഷൻ ആവശ്യപ്പെട്ട ു. സ്‌റ്റിയറിങ് കമ്മിറ്റി അംഗം ജോണി അരീക്കാട്ടേലിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പ്രസിഡൻറ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. പി.ജെ. ജോസഫിനും സി.എഫ്. തോമസിനും പിന്തുണ നൽകുന്ന പ്രമേയം യോഗം പാസാക്കി. നിയോജകമണ്ഡലം പ്രസിഡൻറായി എം.പി. ജോസഫിനെയും സെക്രട്ടറിയായി ജെയിംസ് മണക്കാെനയും തെരഞ്ഞെടുത്തു. ജോർജ് ആനക്കോട്ടിൽ , കെ.ടി. മാത്യു , ജെയിംസ് മണക്കാട്ട്, സന്തോഷ് മത്തായി, പൗലോസ്, ബേബി കീരാംതടം, പി.ജെ. പോൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.