ബണ്ട് റോഡ് നിർമാണം വിജിലൻസ് അ​േന്വഷിക്കണമെന്ന്​ കോൺഗ്രസ്​

ചാരുംമൂട്: ചുനക്കര-നൂറനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തുണ്ടത്തിൽ കടവ്-പുല്ലേലിൽ കടവ് ബണ്ട് റോഡ് നി ർമാണത്തിലെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഫിഷറീസ് വകുപ്പ് അനുവദിച്ച 1.6 കോടി ചെലവിൽ ആർ. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണം അശാസ്ത്രീയമാണ്. കൈത്തോടുകൾക്ക് ഡി.ആർ കെട്ടുന്ന ലാഘവത്തോടെ ബണ്ട് നിർമിച്ചതിൽ അഴിമതിയുണ്ട്. ഉദ്ഘാടനത്തിനുമുമ്പ് ഒരുഭാഗം ഇടിഞ്ഞുതാഴുകയും മറ്റുഭാഗങ്ങൾ ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലുമാണ്. റോഡ് ശാസ്ത്രീമായി പുനർനിർമിക്കണമെന്നും അഴിമതി വിജിലൻസ് അേന്വഷിക്കണമെന്നും ആവശ്യപ്പെട്ട് 26ന് രാവിലെ 10ന് ചുനക്കര പഞ്ചായത്ത് ജങ്ഷനിൽ ദേശീയപാത ഉപരോധിക്കും. വാർത്തസമ്മേളനത്തിൽ മുൻ എം.എൽ.എ കെ.കെ. ഷാജു, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജി. വേണു, മണ്ഡലം പ്രസിഡൻറുമാരായ എം. ഷാനവാസ്ഖാൻ, മോഹനൻ നല്ലവീട്ടിൽ, പഞ്ചായത്ത് അംഗം പി.എം. രവി, എസ്. സാദിഖ്, വിജയൻ നായർ എന്നിവർ പങ്കെടുത്തു. കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ചെങ്ങന്നൂർ: എം.സി റോഡിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ചെങ്ങന്നൂരിന് സമീപം പിരളശ്ശേരി സഹകരണ ബാങ്കിന് മുന്നിലാണ് അപകടം. വൈദ്യുതി പോസ്റ്റ് തകർത്ത കാർ മതിലിൽ ഇടിച്ചാണ് നിന്നത്. ചൊവ്വാഴ്ച പുലർച്ച ഒന്നിനായിരുന്നു സംഭവം. കാറിൽ മൂന്നുപേർ ഉണ്ടായിരുെന്നങ്കിലും ആർക്കും പരിക്കില്ല. പ്രദേശത്ത് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഗതാഗത നിയന്ത്രണം ചെങ്ങന്നൂർ: പാണ്ടനാട് മിത്രമഠം-പുലിയൂർ പാലച്ചുവട് റോഡിൻെറ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം ബുധനാഴ്ച മുതൽ ആഗസ്റ്റ് നാലുവരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.