വാർഷിക പൊതുയോഗവും അനുമോദനവും

പൂച്ചാക്കൽ: മണപ്പുറം സൻെറ് തെരേസാസ് ഹൈസ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ വാർഷിക പൊതുയോഗം നടന്നു. എസ്.എസ്.എൽ.സ ി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഒമ്പത് വിദ്യാർഥികൾക്ക് കെ.എൻ. ശാർങ്ഗധരൻ മെമ്മോറിയൽ കാഷ് അവാർഡും എവറോളിങ് ട്രോഫിയും വിതരണം ചെയ്തു. എം.ബി.ബി.എസിന് സംസ്ഥാന തലത്തിൽ 273ാം റാങ്ക് കരസ്ഥമാക്കിയ പൂർവ വിദ്യാർഥി മുഹമ്മദ് സൂഫിയാനെ സ്കൂൾ മാനേജർ ഫാ. വർഗീസ് മാണിക്കനാംപറമ്പിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് കെ.എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മദ്യപാനത്തിൻെറ ദൂഷ്യവശങ്ങളെപ്പറ്റി മദ്യവിരുദ്ധ സമിതി പ്രവർത്തകൻ അമൽ ക്ലാസ് നയിച്ചു. ഫാ. ജോഷി മുരിക്കേലിൽ, മുഹമ്മദ് സൂഫിയാൻ, ഷൈനി പോൾ, മേഴ്സി എബ്രഹാം, എന്നിവർ സംസാരിച്ചു. പുതിയ പി.ടി.എ ഭാരവാഹികൾ: കെ.എസ്. രാജേന്ദ്രൻ (പ്രസി.), കെ.പി. ഷിബു (വൈ. പ്രസി.), എം.പി.സജീവ് (ഓഡിറ്റർ), മരിയ ജോൺ (സെക്ര.), സിന്ധു എബി (പ്രസി. മദർ പി.ടി.എ), ലിഷ ബേബി (സെക്ര.). കണ്ണട വ്യാപാരം അവശ്യ സർവിസായി പ്രഖ്യാപിക്കണം- ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ ആലപ്പുഴ: കണ്ണട വ്യാപാരം അവശ്യ സർവിസായി പ്രഖ്യാപിക്കണമെന്ന് ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ റോയൽ പാർക്ക് ഹോട്ടലിൽ പഞ്ചായത്തംഗം ദലിമ ജോജോ ഉദ്ഘാടനം ചെയ്തു. എ.കെ.ഒ.എ ആരംഭിക്കുന്ന ഡിസ്പെൻസിങ് ഒപ്ടീഷ്യൻ കോഴ്സിൻെറയും മരണാനന്തര സഹായ പദ്ധതിയുടെയും ജില്ലതല ഉദ്ഘാടനം നടന്നു. സംസ്ഥാന പ്രസിഡൻറ് എം.യു. തങ്കച്ചൻ, സംസ്ഥാന ജനറൽ സെക്രട്ടറി സൈമൺ ഫ്രാൻസിസ്, സംസ്ഥാന ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. 25 വർഷം പൂർത്തിയാക്കിയ കണ്ണട വ്യാപാരികളെ ആദരിച്ചു. എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകി. ഭാരവാഹികളായി പി.ജി. ഗോപകുമാർ (പ്രസി.) പി.ഡി. സജി (സെക്ര.), ജൂഡി ജെ. കാളാരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.