TM Rajan Piravom കാരുണ്യ സഹായപദ്ധതി: പിറവം നഗരസഭ ജില്ലയിൽ ഒന്നാമത് പിറവം: ഭിന്നശേഷിയുള്ളവർക്ക് 17 ലക്ഷം രൂപയുടെ സഹായങ്ങ ൾ നൽകി കാരുണ്യപ്രവർത്തനങ്ങളിൽ പിറവം നഗരസഭ ജില്ലയിൽ മാതൃകയായി. മോട്ടോറിൽ പ്രവർത്തിക്കുന്ന വീൽചെയറുകൾ, ഹിയറിങ് എയ്ഡ്, കൃത്രിമ കാലുകൾ, കൃത്രിമ കൈകൾ, മുച്ചക്ര സ്‌കൂട്ടറുകൾ, ഭിന്നശേഷിയുള്ള കുട്ടികൾക്ക് ഓരോ വർഷവും സ്കോളർഷിപ് തുടങ്ങി കാരുണ്യം അർഹിക്കുന്ന മുഴുവൻ ഭിന്നശേഷിക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2016ൽ ആദ്യമായി മോട്ടോർവെച്ച വീൽചെയർ നൽകിയത് പിറവം കല്ലുവെട്ടുമട സ്വദേശി പിറവം സൻെറ് ജോസഫ് സ്കൂൾ വിദ്യാർഥി സാന്ദ്ര സജീവിനായിരുന്നു. മരത്തിൽനിന്ന് വീണ് നടക്കാൻ കഴിയാത്ത അജയൻ തോട്ടക്കാട്ടുകളമ്പുരിനും കക്കാട് സ്വദേശി രാജുവിനുമാണ് ഇത്തവണ വീൽചെയർ നൽകിയത്. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഐഷ മാധവൻ സ്വാഗതവും ഐ.സി.ഡി.എസ് ഓഫിസർ അഞ്ജു കൃഷ്ണ നന്ദിയും പറഞ്ഞു. ചിത്രം: em prm___IMG-20190712-WA0037 പിറവം നഗരസഭയിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണവിതരണം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.