കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയിൽ വനിത വിശ്രമകേന്ദ്രത്തിനുസമീപം അനധികൃത ബസ് പാർക്കിങ് സ്ത്രീകൾക്ക ് സുരക്ഷഭീഷണിയായി. അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയില്ല. കേടായ ബസുകളാണ് യാത്രക്കാർക്കും ജീവനക്കാർക്കും ദുരിതമായി മാറുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം ബസ് സ്റ്റാൻഡിലും വനിത വിശ്രമകേന്ദ്രം വനിതകൾക്ക് സുരക്ഷിതമായി ഇരിക്കാൻ സാഹചര്യം ഉണ്ട്. കൂത്താട്ടുകുളം സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിന് ചുറ്റും കേടായ ബസുകൾ നിർത്തിയിട്ടിരിക്കുകയാണ്. ജീവനക്കാരുടെ ഇരുചക്രവാഹന പാർക്കിങ് കൂടിയായതോടെ ദുരിതത്തിൻെറ ആക്കം കൂട്ടി. രണ്ടുമാസം മുമ്പുവരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന വനിത വിശ്രമകേന്ദ്രത്തിനാണ് ഈ ദുരവസ്ഥ. ബസ് പാർക്കിങ്ങിൻെറ മറവിൽ മദ്യപരും കഞ്ചാവ് മാഫിയയും താവളമാക്കിയതായി യാത്രക്കാർ പറയുന്നു. കുറച്ചുദിവസം മുമ്പ് ഇതര സംസ്ഥാന തൊഴിലാളി കേടായ ബസുകൾക്കിടയിൽ കയറിനിന്ന് വനിത വിശ്രമകേന്ദ്രത്തിലേക്ക് ഒളിഞ്ഞുനോക്കി. സ്ത്രീകൾ ഒച്ചവെച്ചപ്പോൾ സെക്യൂരിറ്റിയും യാത്രക്കാരുംകൂടി അയാളെ ഓടിച്ചുവിടുകയായിരന്നു. ഡ്യൂട്ടിക്കെത്തുന്ന വനിത ജീവനക്കാർ വസ്ത്രം മാറുന്നതും ഈ വിശ്രമകേന്ദ്രത്തിലാണ്. ബസുകൾ മാറ്റി പാർക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭരണ -പ്രതിപക്ഷ യൂനിയനുകൾ രംഗത്തുവന്നെങ്കിലും വർക്ക്ഷോപ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇതിന് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. യാത്രക്കാർ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവാടം അടച്ചാണ് ബസ് പാർക്കിങ്. ദീർഘദൂര ബസുകൾ സ്റ്റാൻഡിൽനിന്ന് പുറത്തേക്കിറങ്ങുന്നത് ഈ വഴിയാണ്. ബസുകൾ നിരത്തിയിട്ടതിനാൽ സ്റ്റാൻഡിൽനിന്ന് വരുന്ന ബസുകാർക്ക് ഈ ഭാഗം കാണാൻ സാധിക്കുന്നില്ല. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ബസുകൾ മാറ്റണമെന്ന് കാട്ടി വനിതകൾ ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ : em kkm___IMG-20190707-WA0014 കൂത്താട്ടുകുളം വനിത വിശ്രമകേന്ദ്രത്തിന് സമീപം ഇട്ടിരിക്കുന്ന കേടായ ബസുകളിൽ കെ.എസ്.ആർ.ടി.ഇ.എ (സി.ഐടി.യു) കൊടിനാട്ടിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.