എയർ ഇന്ത്യ എക്​സ്​പ്രസ്​-മാധ്യമം 'സൂപ്പർ ഓവർ' കണ്ടസ്​റ്റിന്​ തുടക്കം

കൊച്ചി: ലോകകപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസുമായി ചേർന്ന് 'മാധ്യമം' സംഘടിപ്പിക്കുന്ന 'സൂപ്പർ ഓവർ' കണ്ടസ്റ്റിന് തുടക്കമായി. പിയു ഓൺലൈൻ ടാക്സിയുമായി സഹകരിച്ച് ലുലുമാളിൽ സംഘടിപ്പിക്കുന്ന മത്സരം ലോകകപ്പ് ഫൈനൽ നടക്കുന്ന ഈ മാസം 14 വരെ നീളും. മത്സരയിനമായി ബാളിങ് കണ്ടസ്റ്റാണ് ഒരുക്കുന്നത്. ലുലുവിൽ സജ്ജമാക്കിയ സ്റ്റംപിലേക്ക് ഓരോ മത്സരാർഥിക്കും ഒരുഓവർ നിശ്ചയിച്ച് ആറുതവണ പന്തെറിയാം. നാല് തവണയെങ്കിലും സ്റ്റംപിൽ കൊള്ളിക്കുന്നവർക്കാണ് സമ്മാനം. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെയാണ് മത്സരം. ഉദ്ഘാടനം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ നിർവഹിച്ചു. പിയു ഓൺലൈൻ ടാക്സി മാനേജിങ് ഡയറക്ടർ അശോക്, ചെയർമാൻ ശിവദാസൻ നായർ, 'മാധ്യമം' കൊച്ചി യൂനിറ്റ് ന്യൂസ് എഡിറ്റർ കെ.എ. മുഹമ്മദ് ഹുസൈൻ, കോർപറേറ്റ് ബിസിനസ് മാനേജർ ടി.എസ്. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.