മണ്ണഞ്ചേരി: നാലുതറ അഹ്‌മദ് മൗലവി ഇസ്‌ലാമിക് സൻെററിൻെറ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം സമസ്ത ജില്ല പ്രസിഡൻറ് ഹദ ിയത്തുല്ല തങ്ങൾ റഷാദി അൽ ഐദറൂസി ഉദ്ഘാടനം ചെയ്തു. വർക്കിങ് ചെയർമാൻ നിസാർ പറമ്പൻ അധ്യക്ഷത വഹിച്ചു. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ ഹജ്ജ് ക്ലാസിന് നേതൃത്വം നൽകി. എ. ഇബ്രാഹീംകുട്ടി മൗലവി, സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി, മുഹമ്മദ് സിയാദ് അസ്‌ലമി, മിദ്ലാജ് ആശാൻ ഫാളിൽ ജലാലി, പി.എ. ഇബ്രാഹീം മുസ്‌ലിയാർ, കുന്നപ്പള്ളി മജീദ്, ടി.എ. അഷറഫ് കുഞ്ഞാശാൻ, പി.എ. അബൂബക്കർ, അഷറഫ് പനക്കൽ, പി.യു. ഷറഫ് കുട്ടി, മുഹമ്മദ് ഇഖ്ബാൽ നാലുതറ, അബ്ദുല്ല വാഴയിൽ, അനീസ് റഹ്‌മാൻ, അഷറഫ് കായംപള്ളി, സുഹൈൽ കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു. വർക്കിങ് സെക്രട്ടറി എം. മുജീബ് റഹ്‌മാൻ സ്വാഗതവും അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു. വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് സംഘടിപ്പിക്കുന്ന ഹജ്ജ് യാത്രയയപ്പും അവാർഡ് ദാന സമ്മേളനവും വെള്ളിയാഴ്ച വൈകുന്നേരം നാലരക്ക് അബ്റാർ ഓഡിറ്റോറിയത്തിൽ നടക്കും. മഹൽ പ്രസിഡൻറ് പി.എ. മൂസൽ ഫൈസി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ എൻ.എം. ഷാജഹാൻ മൗലവി ക്ലാസെടുക്കും. ഖതീബുമാരായ കെ.കെ. അബ്ദുൽ ഹമീദ് മൗലവി, അബ്ദുൽ റഹീം ഫൈസി എന്നിവർ പ്രസംഗിക്കും. മഹല്ലിൽനിന്ന് ഈ വർഷം ഹജ്ജിന് പോകുന്ന എല്ലാവരും പങ്കെടുക്കണമെന്ന് സെക്രട്ടറി ടി.എസ്. നാസിമുദ്ദീൻ അറിയിച്ചു. വൈദ്യുതി മുടങ്ങും ആലപ്പുഴ: ടൗൺ സെക്ഷനിലെ ജോയ് ആലുക്കാസ്, ഭീമ ജ്വല്ലേഴ്സ്, ശ്രീകുമാർ, ശാരദ കോംപ്ലക്സ്, പുളിമൂട്ടിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.