മൂവാറ്റുപുഴ: മുളവൂരില്‍ മുന്തിരി വിളഞ്ഞത് കൗതുകമായി. മുളവൂര്‍ മുളാട്ട് സലാമിൻെറ വീട്ടിലാണ് തുടര്‍ച്ചയായി എട ്ടാംവര്‍ഷവും മുന്തിരി വിളഞ്ഞത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വിളവാണ്. 12 വര്‍ഷം മുമ്പാണ് കൗതുകത്തിന് മുന്തിരിത്തൈ വീട്ടുമുറ്റത്ത് നട്ടത്. തണുപ്പുള്ള പ്രദേശത്ത് വളരുന്ന മുന്തിരിച്ചെടി ഇവിടെ പച്ചപിടിക്കുമെന്ന പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയുമടക്കമുള്ള ജൈവവളം ഉപയോഗിച്ച് ചെടി പരിപാലിച്ചു. വേനലിൽ വെള്ളത്തിന് പുറമേ ഐസ് കട്ടയും നിരത്തി ഈര്‍പ്പം നിലനിര്‍ത്തി. വളര്‍ന്ന് വള്ളികളായതോടെ പന്തലിട്ട് സംരക്ഷിച്ചു. ആഴ്ചകള്‍ക്ക് മുമ്പാണ് വള്ളികളില്‍ മുന്തിരിനിറഞ്ഞത്. രുചിയറിയാന്‍ നിരവധി പ്രദേശവാസികള്‍ എത്തുന്നുണ്ട്. മുളവൂര്‍ മേഖലയില്‍ മുന്തിരിച്ചെടികള്‍ വളരുമെങ്കിലും കായ്ക്കുന്നത് അപൂര്‍വമാണ്. വര്‍ഷക്കാലത്ത് മുന്തിരി വിളഞ്ഞത് പ്രദേശവാസികളെയും അദ്ഭുതപ്പെടുത്തി. റേഷന്‍ വ്യാപാരിയായ സലാം സപ്പോട്ട, ഫാഷന്‍ ഫ്രൂട്ട് എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. സഹായിക്കാന്‍ പഞ്ചായത്ത് മുൻ അംഗം കൂടിയായ ഭാര്യ ബിസ്മി സലാമുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.