ഒക്കല്‍ കൃഷി ഓഫിസിൻെറ മതില്‍ ബസിടിച്ച് തകര്‍ന്നു പെരുമ്പാവൂര്‍: ഡബിള്‍ പോസ്റ്റിലെ ഒക്കല്‍ കൃഷി ഓഫിസിൻെറ മതില ്‍ ബസിടിച്ച് തകര്‍ന്നു. വ്യാഴാഴ്ച രാവിലെ കാലടി ഭാഗത്തേക്ക് പോയ ബസാണ് ഇടിച്ചത്. നിയന്ത്രണംവിട്ട ബസ് മതിലും ഗേറ്റും ഇടിച്ചുതകര്‍ക്കുകയായിരുന്നു. ബസില്‍ യാത്രക്കാരുണ്ടായെങ്കിലും സാരമായ പരിക്കില്ല. ചെടികള്‍ നടീലും മറ്റുമായി തൊട്ടടുെത്ത വിത്തുല്‍പാദന കേന്ദ്രത്തിലെ തൊഴിലാളികള്‍ ഓഫിസ് വളപ്പിലുണ്ടായിരുന്നു. ഇവര്‍ ചായ കുടിക്കാന്‍ പോയ സമയത്തായിരുന്നു അപകടം. അതുകൊണ്ട് ദുരന്തം ഒഴിവായി. സ്ഥിരം അപകടമേഖലയാണ് ഡബിള്‍ പോസ്റ്റ്. വില്ലേജ് ഓഫിസും പെട്രോള്‍ പമ്പുകളും വ്യാപാരസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഇവിടെ സദാസമയവും കാല്‍നടക്കാരുണ്ട്. അമിതവേഗത്തിലാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. വാഹനമിടിച്ച് വഴിവക്കിെല പല വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. രാത്രി ഭയന്നാണ് വീടുകളില്‍ ആളുകള്‍ കഴിയുന്നത്. എം.സി റോഡ് ആയതുകൊണ്ട് 24 മണിക്കൂറും വാഹനങ്ങള്‍ കടന്നുപോകുന്നു. അപകടങ്ങള്‍ കൂടുതലും രാത്രിയാണ്. തൊട്ടടുത്ത കാരിക്കോട് വളവില്‍ അപകടങ്ങള്‍ പതിവായി നിരവധി ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കി. ഇപ്പോള്‍ അവിടെ അപകടം കുറഞ്ഞു. എന്നാല്‍, ഡബിൾ പോസ്റ്റില്‍ ഇത്തരം സംവിധാനമില്ല. കാല്‍നടക്കാര്‍ക്ക് ഉള്‍പ്പെടെ സഞ്ചരിക്കാന്‍ റോഡരികിൽ സൗകര്യമില്ല. വേഗം കുറക്കാനുള്ള മുന്നറിയിപ്പ് ബോര്‍ഡും സീബ്രലൈനുകളും റിഫ്ലക്ടറും ഉൾപ്പെടെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.