പള്ളിക്കര: പെരിങ്ങാല-പാടത്തിക്കര റോഡ് ൈകയേറ്റം വ്യാഴാഴ്ച അളന്ന് തിരിക്കും. കുന്നത്തുനാട് താലൂക്ക് സർേവയറുടെ നേതൃ ത്വത്തിലാണ് അളന്ന് തിരിക്കുന്നത്. കുന്നത്തുനാട് താലൂക്ക് സർേവയറുടെ നിർദേശപ്രകാരം കുന്നത്തുനാട് വില്ലേജ് ഓഫിസിൽനിന്ന് റോഡിൻെറ ഇരുവശത്തുമുള്ള 47 ഭൂവുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച അതിർത്തികൾ തിരിക്കും എന്ന് ചൂണ്ടി ക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ പ്രദേശത്ത് വ്യാപക ൈകയേറ്റം ഉെണ്ടന്ന് നൽകിയ പരാതിയെ തുടർന്ന് 2016ൽ ഇവിടെ അളന്നുതിരിക്കുകയും പുറമ്പോക്ക് കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകുകയും ഭൂവുടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ഉയർന്നതോടെ വീണ്ടും പൊളിച്ച് മാറ്റാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം എത്തിയെങ്കിലും ചില ഭൂവുടമകൾ അളന്ന് തിരിച്ചിട്ട കല്ലുകൾ മാറ്റി സ്ഥാപിച്ചു എന്നാരോപിച്ച് തർക്കം രൂക്ഷമായതോടെ ഈ ഭാഗങ്ങൾ വീണ്ടും അളന്ന് തിരിക്കാൻ തീരുമാനിച്ചതിൻെറ അടിസ്ഥാനത്തിലാണ് വീണ്ടും ഭൂവുടമകൾക്ക് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.