ഗാന്ധി പ്രതിമയോട് അനാദരവെന്ന്​സി.പി.എം മഞ്ഞപ്ര പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും

കാലടി: മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയോട് കാണിക്കുന്ന അനാദര വിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ ഒമ്പതരക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുമെന്ന് സി.പി.എം. മഞ്ഞപ്ര ലോക്കൽ കമ്മിറ്റി പഞ്ചായത്ത് അറിയിച്ചു. 1968ൽ പഞ്ചായത്ത് ഓഫിസ് നിർമാണം പൂർത്തിയാക്കി ഓഫിസിൻെറ മുൻഭാഗത്ത് പൂന്തോട്ടവും സ്തൂപത്തിൽ ഗാന്ധിപ്രതിമയും സ്ഥാപിച്ചു. സ്തൂപത്തിൽ നാലുഭാഗത്തും ഗാന്ധി സൂക്തങ്ങളും ഉണ്ടായിരുന്നു. റോജി എം.ജോൺ. എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണി തീർത്തപ്പോൾ ഗാന്ധി പ്രതിമയും സ്തൂപവും മാറ്റി. ഓഫിസ് കെട്ടിത്തിൻെറ രണ്ടാംനിലയിൽ മൂലയിലാണ് ഗാന്ധിപ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കാർപോർച്ചിന് മുൻഭാഗത്ത് ജനങ്ങൾ കാണത്തക്കവിധം സ്തൂപം പണിത് പ്രതിമ സ്ഥാപിക്കണമെന്നുള്ള ജനവികാരം നടപ്പാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.