നഗരത്തിലെ മോഷണം; ഒരാള്‍കൂടി പിടിയില്‍

കൊച്ചി: നഗരത്തില്‍ മോഷണവും പിടിച്ചുപറിയും നടത്തുന്ന സംഘത്തിലെ ഒരാള്‍കൂടി പിടിയില്‍. ആളുകളെ ആയുധങ്ങള്‍ കൊണ്ട ് പരിക്കേല്‍പിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിലെ അംഗമായ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ ചെന്നറ വീട്ടില്‍ വിഷ്ണുവാണ് (26)സെന്‍ട്രല്‍ പൊലീസ് പിടിയിലായത്. അന്തമാന്‍-നികോബാര്‍ സ്വദേശിയായ മൂണ്‍ ജോയപ്പ എന്നയാളെ ഇക്കഴിഞ്ഞ 13ന് രാത്രി 10 മണിയോടെ കളത്തിപ്പറമ്പ് റോഡില്‍ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. രണ്ടു ബൈക്കിലെത്തിയ നാല് പ്രതികള്‍ ബൈക്കിടിച്ച് വീഴ്ത്തുകയും കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പിക്കുകയും ചെയ്തു. കൈയിലിരുന്ന 8000 രൂപയും മൊബൈല്‍ ഫോണും പഴ്‌സും തട്ടിയെടുത്തു. സംഘത്തിലെ അന്‍ഷോയെ (27) നേരത്തേ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ എടവനക്കാട് കൂട്ടുങ്ങല്‍ചിറ റോഡില്‍ അരവിന്ദ് കഴിഞ്ഞ വ്യാഴാഴ്ച 20ന് രാത്രി ആലുവയില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചിരുന്നു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയ് ശങ്കറിൻെറ നേതൃത്വത്തില്‍ എസ്.ഐമാരായ സുനുമോന്‍, എ.എസ്.ഐമാരായ ബോസ്, മോഹനന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അജിത്, അനീഷ് സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇഗ്‌നേഷ്യസ്, രഞ്ജിത്, റെജി, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.