er ഐ.സി.എസ്.ഇ മധ്യമേഖല കായികമത്സരങ്ങൾ കൊച്ചി: ഓൾ കേരള ഐ.സി.എസ്.ഇ മധ്യമേഖല കായികമത്സരങ്ങൾ 28, 29 തീയതികളിൽ ഡോൺ ബോസ്‌കോ സീനിയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചെസ്, ബാഡ്മിൻറൺ, സ്വിമ്മിങ്, ബാസ്‌കറ്റ് ബാൾ, ടേബിൾ ടെന്നീസ് തുടങ്ങിയവയാണ് മത്സരങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അണ്ടർ 14, 17, 19 വിഭാഗങ്ങളിലാണ് മത്സരം. ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഐ.സി.എസ്.ഇ നാഷനൽ ഫുട്‌ബാൾ ടൂർണമൻെറ് സെപ്റ്റംബർ 25 മുതൽ 28 വരെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടക്കും. വാർത്തസമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് ഇടത്തിച്ചിറ, കോഓഡിനേറ്റർ ശ്യാംനാഥ്, ഫുട്‌ബാൾ കോച്ച് പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.