ഫ്യൂഷൻ സംഗീതത്തിൽ ലോക റെക്കോഡ്​ ലക്ഷ്യമിട്ട്​ ഫായിസ്​ മുഹമ്മദ്​

കൊച്ചി: 2020ലെ കൊച്ചി-മുസ്രിസ് ബിനാലെയിൽ ഫ്യൂഷൻ സംഗീത അവതരണത്തിൽ ലോക റെക്കോഡ് ലക്ഷ്യമിട്ട് വയലിനിസ്റ്റ് ഫായിസ് മുഹമ്മദ്. ലോകസമാധാനത്തിന് ആഗോളസംഗീത സൗഹൃദ കൂട്ടായ്മയെന്ന ലക്ഷ്യവുമായാണ് വിവിധ രാജ്യങ്ങളിലെ സംഗീതജ്ഞരോടൊപ്പം സ്വപ്ന സാക്ഷാത്കാരത്തിന് പൂക്കാട്ടുപടി സ്വദേശി വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് തയാറെടുക്കുന്നത്. 44 രാജ്യങ്ങളിലെ സംഗീതജ്ഞരോടൊപ്പം ഈ ഉദ്യമത്തിന് നേരത്തേ, ദുൈബ ഗ്ലോബൽ വില്ലേജിൽ ഫായിസ് തുടക്കം കുറിച്ചിരുന്നു. ഇന്ത്യ, അമേരിക്ക, യു.എ.ഇ, ആഫ്രിക്ക, ഈജിപ്ത്, ലബനാൻ തുടങ്ങി നൂറോളം രാജ്യങ്ങളിലെ സംഗീതത്തെ ഏകോപിപ്പിച്ചാണ് സംഗീത വിരുന്ന്. അടുത്ത ബിനാലെ വേദിയിൽ ഗിന്നസ് റെക്കോഡ് അധികൃതർക്ക് മുന്നിൽ വിവിധ രാജ്യങ്ങളിലെ സംഗീതജ്ഞരോടൊപ്പം ഈ മഹാസംരംഭം സാക്ഷാത്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫായിസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പടം: ഫായിസ് മുഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.