കൊച്ചി: അക്രമിക്കപ്പെട്ട് ഒരുമാസം കഴിഞ്ഞിട്ടും രാഷ്ട്രീയ ഇടപെടൽ കാരണം നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ദ ലിത് യുവാവ്. അയല്‍വാസിയായ സ്ത്രീയുടെ വ്യക്തിവൈരാഗ്യം കാരണമാണ് ദുരവസ്ഥയുണ്ടായതെന്ന് പെരുമ്പാവൂര്‍ ചോരനാട്ടുകുടി വീട്ടില്‍ സി.കെ ബിജു വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. സ്ത്രീയുമായി നേരത്തേ താൻ അടുപ്പത്തിലായിരുന്നു. പിന്നീട് അകന്നു. അവർ വീടിനുസമീപം കോഴിക്കട തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നാട്ടുകാരോടൊപ്പംനിന്ന് താനും തടഞ്ഞിരുന്നു. ഇതോടെ സി.പി.എം ജില്ല നേതാവിൻെറ ഡ്രൈവര്‍ തന്നെ അക്രമിക്കുകയുമായിരുന്നു. ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടും തനിക്കുനേരെ ആക്രമണമുണ്ടായി. സി.പി.എം ജില്ല നേതാവിൻെറ സഹായത്തോടെയാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമികളെ ഉടന്‍ പിടികൂടണമെന്നും ബിജു ആവശ്യപ്പെട്ടു. ബിജുവിൻെറ ബന്ധുക്കളും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. പടം: c k biju അക്രമത്തിനിരയായ സി.കെ. ബിജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.