ഏകദിന ശാസ്​ത്രപഠന പരിപാടി

കൊച്ചി: ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്്് ഏകദിന സമ്പര്‍ ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്നു. അഞ്ചുമുതല്‍ 12 വരെ ക്ലാസ് വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. സ്‌കൂളുകള്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യണം. ഒരു വിദ്യാര്‍ഥിക്ക് 150 രൂപയാണ് ഫീസ്. വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ശാസ്ത്രസമൂഹകേന്ദ്രം, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല, കുസാറ്റ് പി.ഒ, കൊച്ചി-682 022, ഫോണ്‍: 0484-2575039/ 2575552, വെബ്‌സൈറ്റ്: www.c-sis.org ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡ് കൊച്ചി: ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ പതിമൂന്നാമത് ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വാഹനാപകടത്തില്‍ മരിച്ച ചേരാനല്ലൂര്‍ സ്വദേശി അജയ് ജോണിയുടെ പിതാവ് എന്‍.സി. ജോണി, ചെമ്പഴന്തി സ്വദേശി എബി അശോകൻെറ പിതാവ് ആര്‍. അശോകന്‍ എന്നിവരെയാണ് ആദരിച്ചത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അവാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. സി. റോസിലി എ.വി അധ്യക്ഷത വഹിച്ചു. അസി. പ്രഫ. ലീനാ ജോസഫ്, സാജു ചാക്കോ, ഡോ. ജോര്‍ജ് സ്ലീബ, ജേക്കബ് കുരുവിള, ബൻെറ്ലി താടിക്കാരന്‍ എന്നിവർ സംസാരിച്ചു. ഫോട്ടോ ER2 K Chittilappilly Organ Donation Award ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അങ്കമാലി മോണിങ് സ്റ്റാര്‍ ഹോം സയന്‍സ് കോളജില്‍ സംഘടിപ്പിച്ച ഓര്‍ഗന്‍ ഡൊണേഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ വാഹനാപകടത്തില്‍ മരിച്ച ചേരാനല്ലൂര്‍ സ്വദേശി അജയ് ജോണിയുടെ പിതാവ് എന്‍.സി. ജോണി, ചെമ്പഴന്തി സ്വദേശി എബി അശോകൻെറ പിതാവ് ആര്‍. അശോകന്‍ എന്നിവര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.