ഓയോക്കെതിരെ സമാന്തര ഓൺലൈൻ പോർട്ടൽ തുടങ്ങും -കേരള ഹോട്ടൽ ആൻഡ്​ റസ്​റ്റാറൻറ്​ അസോ.

കൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിങ് ആപ്പായ ഓയോക്ക് സമാന്തരമായി ബുക്കിങ് പോർട്ടൽ ആരംഭിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ ്റ്റാറൻറ് അസോസിയേഷൻ സെക്രട്ടറി ടി.ജെ. മനോഹരൻ. ഓയോക്കെതിരെ ഇടപ്പള്ളിയിലെ ഓഫിസിന് മുന്നിൽ ചെറുകിട ഹോട്ടലുടമകൾ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യം വലിയ ഓഫറുകൾ തന്ന് കരാറൊപ്പിട്ട ഓയോ പിന്നീട് ഹോട്ടലുകളുടെ വയറ്റത്തടിക്കുകയാണ്. ചെറുകിട ഹോട്ടലുടമകളുടെ ഉപജീവനത്തെയാണ് ഓയോ തകർക്കുന്നത്. നിലവിൽ ഓയോ ഹോട്ടലുകളിൽനിന്ന് ഈടാക്കുന്ന കമീഷൻ ഒഴിവാക്കിയാൽതന്നെ ഉപഭോക്താക്കൾക്ക് താങ്ങാവുന്ന നിരക്കിന് റൂമുകൾ വിൽക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഓയോ അധികൃതര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ തയാറാവാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ മിനിമം നിരക്കിനേ മുറികള്‍ അനുവദിക്കൂ എന്നും അസോസിയേഷൻ ഭാരവാഹികള്‍ പറഞ്ഞു. കെ.എച്ച്.ആർ.എ പ്രസിഡൻറ് അസീസ് മൂസ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ മുഹമ്മദ് റമീസ്, ഷിയാസ് എന്നിവർ സംസാരിച്ചു. അലിയാർ നന്ദി പറഞ്ഞു. ER3 abu a patient from chandiroor വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയിലെ ഓട്ടോമാറ്റിക് പേഷ്യൻറ് രജിസ്‌ട്രേഷന്‍ സംവിധാനം ഉപയോഗിക്കുന്ന ആൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.