ടൈംടേബിൾ തിരുവനന്തപുരം: 2019 ജൂലൈയിൽ നടക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) സപ്ലിമൻെററി പരീ ക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിലും വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും ലഭ്യമാണ്. ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മൻെറ് ആൻഡ് കാറ്ററിങ് ടെക്നോളജി (ബി.എച്ച്.എം) (2014 സ്കീം 2011 സ്കീം) എട്ടാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ മൂന്നിന് ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ. ജൂലൈ 15, 22 തീയതികളിൽ ആരംഭിക്കുന്ന മൂന്നാംവർഷ എം.എച്ച്.എ, രണ്ടാം വർഷ എം.എച്ച്.എ സപ്ലിമൻെററി (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. പ്രാക്ടിക്കൽ 2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.പി.എ (വോക്കൽ) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ ഒന്നുമുതൽ 11 വരെ ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. ഓൺലൈൻ രജിസ്േട്രഷൻ 2019 ആഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ യൂനിറ്ററി (ത്രിവത്സരം) എൽഎൽ.ബി പരീക്ഷകൾക്ക് ജൂലൈ എട്ടുമുതൽ ഓൺലൈൻ രജിസ്േട്രഷൻ നടത്താം. പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ 15 വരെയും 50 രൂപ പിഴയോടെ 17 വരെയും 125 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫീസ് ജൂലൈ മൂന്നിന് ആരംഭിക്കുന്ന രണ്ടാംസെമസ്റ്റർ എം.ബി.എ 2014 സ്കീം സപ്ലിമൻെററി-ഫുൾ ടൈം/ റെഗുലർ ഈവനിങ്/ യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 27 വരെയും 50 രൂപ പിഴയോടെ 29 വരെയും 125 രൂപ പിഴയോടെ ജൂലൈ ഒന്നുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ജൂലൈയിൽ ആരംഭിക്കുന്ന എം.സി.എ രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ റെഗുലർ സപ്ലിമൻെററി (2015 സ്കീം) പരീക്ഷകളുടെ രജിസ്േട്രഷൻ തുടങ്ങി. രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ ആറുവരെയും 50 രൂപ പിഴയോടെ ഒമ്പതുവരെയും 125 രൂപ പിഴയോടെ 11 വരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂലൈ ഒന്നുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 125 രൂപ പിഴയോടെ അഞ്ചുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. പരീക്ഷാഫലം 2019 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം സപ്ലിമൻെററി പരീക്ഷാഫലം വെബ്സൈറ്റിൽ. അപേക്ഷ ക്ഷണിച്ചു സർവകലാശാലക്ക് കീഴിലെ രാജാ രവിവർമ സൻെറർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിലേക്ക് മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ പെയിൻറിങ്, മാസ്റ്റർ ഓഫ് വിഷ്വൽ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി എന്നീ കോഴ്സുകളിലേക്ക് 2019-20 വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ആറ്. പ്രവേശന പരീക്ഷ ജൂലൈ 17, അഭിമുഖം ജൂലൈ 17, ക്ലാസുകൾ ആരംഭിക്കുന്ന തീയതി ജൂലൈ 24.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.