ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനം

*പുതിയ രജിസ്േട്രഷനും ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും അവസരം തിരുവനന്തപുരം: ഒന്നാം വർഷ യു.ജി/പി.ജി േപ്രാഗ്രാമുകളില േക്കുള്ള പ്രവേശനത്തിന് ജൂൺ 30വരെ പുതിയ രജിസ്േട്രഷൻ നടത്താം. നിലവിൽ രജിസ്േട്രഷനുള്ള, ഇതുവരെ പ്രവേശനം ലഭിക്കാത്തവർക്ക് ഓൺലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്താൻ 30 വരെ അവസരമുണ്ട്. പുതിയ ഓപ്ഷനുകൾ ചേർക്കാനും ഹയർ ഓപ്ഷനുകൾ കാൻസൽ ചെയ്യാനും റീവാല്വേഷൻ, േഗ്രസ് മാർക്ക് തുടങ്ങി മാർക്കുകളിലെ തിരുത്തലുകൾ, കാറ്റഗറി മാറ്റം വരുത്താനും അവസരം പ്രയോജനപ്പെടുത്താം. പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അക്കാദമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ) മാറ്റങ്ങൾ വരുത്താം. തങ്ങൾക്ക് ലഭിച്ച കോളജ്, കോഴ്സ് എന്നിവയിൽ തൃപ്തരാണെങ്കിൽ ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. അല്ലാത്തപക്ഷം തുടർന്നുള്ള അലോട്ട്മൻെറിൽ ഹയർ ഓപ്ഷനിൽ ലഭിച്ച കോളജും കോഴ്സും സ്വീകരിക്കേണ്ടിവരും. തിരുത്തലുകൾ വരുത്തിയാൽ അപേക്ഷയുടെ പുതിയ പ്രിൻറൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. കമ്യൂണിറ്റി േക്വാട്ട/ സ്പോർട്സ് േക്വാട്ടകളിലേക്കുള്ള ഓൺലൈൻ അപേക്ഷ ജൂൺ 30വരെ സമർപ്പിക്കാം. മുൻ അലോട്ട്മൻെറുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മൻെറ് റദ്ദായ അപേക്ഷകർക്ക് ജൂൺ 30വരെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം Reconsider'എന്ന ടാബ് (Tab) ഉപയോഗിച്ച് അവരെ വീണ്ടും പരിഗണിക്കാനായി അപേക്ഷിക്കാം. സർവകലാശാലയിൽ തിരുത്തൽ, Reconsider എന്നിവക്ക് അപേക്ഷ നൽകിയ വിദ്യാർഥികൾ സ്വമേധയാ തന്നെ അവ ചെയ്യണം. യു.ജി /പി.ജി പ്രവേശനം തിരുവനന്തപുരം: 2019-20 അധ്യയന വർഷത്തെ ഒന്നാംവർഷ ബിരുദ, ബിരുദാനന്തര ബിരുദ േപ്രാഗ്രാമുകളിലേക്കുള്ള കമ്യൂണിറ്റി േക്വാട്ട/ സ്പോർട്സ് േക്വാട്ട പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം നൽകുന്നു. ജൂൺ 30 വരെ വിദ്യാർഥികൾക്ക് തിരുത്തലുകൾ വരുത്താം. തിരുത്തലുകൾക്കുവേണ്ടി സർവകലാശാലയെ സമീപിക്കേണ്ടതില്ല. കമ്യൂണിറ്റി േക്വാട്ട/സ്പോർട്സ് േക്വാട്ട ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. കമ്യൂണിറ്റി േക്വാട്ടയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ കോഴ്സ്, കോളജ് ഓപ്ഷനുകൾക്ക് പരിധിയില്ല. വിദ്യാർഥികൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. മാർജിനൽ ഇൻക്രീസ് അപേക്ഷ ക്ഷണിക്കുന്നു തിരുവനന്തപുരം: സർക്കാർ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ 2019-20 വർഷത്തെ യു.ജി/പി.ജി കോഴ്സുകളിലേക്ക് സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ കോളജുകളിൽനിന്ന് മാർജിനൽ ഇൻക്രീസിന് അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ ഉത്തരവിൽ പറയുന്ന പ്രകാരം സീറ്റുകൾ ലഭ്യമാക്കാൻ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ചിന് മുമ്പ് ഇ-മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം (email jrugonline@gmail.com).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.