ആലപ്പുഴ: വ്യവസായത്തെ തകർക്കുന്ന നിലപാടാണ് നഗരസഭ ഭരണസമിതി നടപ്പിലാക്കുന്നതെന്നും ഇന്ത്യയിൽ ടൂറിസത്തിന് അനന് തസാധ്യതകളുള്ള ആലപ്പുഴയിൽ പതിനായിരങ്ങൾക്ക് ജീവിതമാർഗമായ ഈ മേഖലയെ തകർക്കുക എന്ന സമീപനത്തിൽനിന്ന് നഗരസഭ ഭരണസമിതി പിന്മാറണമെന്നും എൻ.സി.പി ജില്ല കമ്മിറ്റി. വ്യവസായവുമായി വരുന്നവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനുപകരം അവരെ നികുതിയുടെ പേരിൽ പീഡിപ്പിക്കുന്ന സമീപനമാണ് നടപ്പിലാക്കുന്നത്. ലേക് പാലസ് റിസോർട്ടിൻെറ ഉടമസ്ഥൻ കൂടിയായ തോമസ് ചാണ്ടി എം.എൽ.എയെ അപകീർത്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ പകപോക്കൽ നടത്തുന്നതിനുമാണ് നഗരസഭ ഭരണസമിതി ശ്രമിച്ചുവരുന്നത്. ഇതിനെ നേരിടുമെന്നും ജില്ല പ്രസിഡൻറ് എൻ. സന്തോഷ്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.