കൊച്ചി: ആരോഗ്യം വീണ്ടെടുക്കുകയും ഇനിയൊരു സിനിമ ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്താല്‍ അത് ഇന്നത്തെ തലമുറപോല ും കാണാന്‍ ആഗ്രഹിക്കുന്ന നാളേക്കുവേണ്ടിയുള്ള സിനിമയായിരിക്കുമെന്ന് സംവിധായകൻ കെ.ജി. ജോർജ്. എസ്. എച്ച്. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിച്ച 'ഗുരുവന്ദനം' ചടങ്ങില്‍ കോളജിൻെറ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഷ്ടപ്പാടുകള്‍ക്കിടയിലും തൻെറ സിനിമാമോഹങ്ങള്‍ക്ക് പിന്തുണയേകിയ അമ്മയായിരിക്കാം സ്ത്രീ ആഭിമുഖ്യമുള്ള സിനിമകള്‍ ചെയ്യാന്‍ പ്രചോദനമായത്. തൻെറ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമെന്നത് മലയാള സിനിമയിലെ വസന്തകാലത്തിന് നേതൃത്വം നല്‍കിയ കെ.ജി. ജോര്‍ജും ഭരതനും പദ്മരാജനും സഞ്ചരിച്ച പാതയിലൂടെ നടക്കാന്‍ കഴിഞ്ഞുവെന്നതാണെന്ന് തിരക്കഥാകൃത്ത് ജോണ്‍പോള്‍ അഭിപ്രായപ്പെട്ടു. കോളജ് പ്രിന്‍സിപ്പൽ ഫാ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബാബു ജോസഫ്, ഡീന്‍ ഡോ. ആശ ആച്ചി ജോസഫ്, മാധ്യമ വിഭാഗം മേധാവി ശാന്തി മത്തായി, വര്‍ഷ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. Photos ER5 guruvandhanam ER6 k g george (താഴെ മാറ്റർ പ്രൂഫ് നോക്കിയിട്ടില്ല) ജില്ല ക്രിക്കറ്റ് ടീം െതരഞ്ഞെടുപ്പ് കൊച്ചി: ജില്ല ക്രിക്കറ്റ് ടീം െതരഞ്ഞെടുപ്പ് ജൂൺ 30ന് രാവിലെ 8.30 ന് മാമംഗലത്തുള്ള കൗണ്ടി ഇൻഡോർ നെറ്റ്സിൽ നടക്കും. ജില്ലയിലെ 16 വയസിന് താഴെയുള്ള (01.09.2003 ന് ശേഷം ജനിച്ചവർ) കളിക്കാർ ശനിയാചക്ക് മുമ്പ് കലൂർ സ്റ്റേഡിയത്തിലുള്ള ഇ.ഡി.സി ഓഫിസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9446518557.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.