പെരുമ്പാവൂരില്‍ അനധികൃത നിര്‍മാണം വര്‍ധിക്കുന്നതായി പരാതി

പെരുമ്പാവൂര്‍: നഗരസഭ അധികൃതരുടെ ഒത്താശയോടെ പെരുമ്പാവൂരില്‍ അനധികൃത നിര്‍മാണം വര്‍ധിക്കുന്നതായി പരാതി. കാളച ്ചന്ത റോഡിലെ സീമ ഓഡിറ്റോറിയത്തിൽ അനധികൃത നിര്‍മാണം ബോധ്യപ്പെട്ട സാഹചര്യത്തില്‍ പൊളിച്ചുനീക്കാന്‍ നഗരസഭക്ക് നോട്ടീസ് അയച്ച സംഭവം ഗൗരവമേറുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. പാത്തിപ്പാലത്തെ ചെന്നിലത്ത് ബില്‍ഡിങ്ങിലെ അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്ന് നിരവധി തവണ നഗരസഭ നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ പൊളിച്ചിട്ടില്ല. കെട്ടിട ഉടമ ട്രൈബ്യൂണലില്‍നിന്ന് വാങ്ങിയ സ്‌റ്റേ നീക്കാന്‍പോലും സഗരസഭ തയാറായിട്ടില്ല. ഏറ്റവും മുകളില്‍ അനധികൃതമായി പണിത 11 മുറികളില്‍ ഇപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുകയാണ്. പാത്തിത്തോടിനോടുചേര്‍ന്ന് പാടം നികത്തി ഇപ്പോള്‍ വന്‍ നിര്‍മാണം നടത്തുന്നതും നഗരസഭയുടെ അനുവാദത്തോടെയാെണന്ന് കമ്മിറ്റി ആരോപിച്ചു. അനധികൃത നിര്‍മാണത്തിനെതിരെ വിജിലന്‍സിനെയും കോടതിയെയും സമീപിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡൻറ് തോമസ് കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. സിദ്ദീഖ്, എം.എം. റഫീഖ്, പി.എ. സിദ്ദീഖ്, അലി, സുബൈദ് മുഹമ്മദ്, കെ.പി. ഷമീര്‍, ഷാനി വല്ലം തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.