ലഹരിവിരുദ്ധ ബോധവത്​കരണ ക്ലാസ്

പള്ളിക്കര: മർത്തമറിയം കത്തീഡ്രൽ യൂത്ത് അസോസിയേഷൻെറ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് 'തിരിച്ചറിവ് 2019 -പ്രകാശം പരത്തുന്ന കൗമാരങ്ങൾ -വാക്കും വരയും' എന്ന പേരിൽ വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എറണാകുളം സബ് ഇൻസ്‌പെക്ടർ അമൃത് രംഗൻ ഉദ്ഘാടനം ചെയ്തു. ഫിലിപ് മമ്പാടനും മഹേഷ് ചിത്രവർണവും ക്ലാസ് നയിച്ചു. കത്തീഡ്രൽ വികാരി ഫാ. തോമസ് എം. പോൾ, സഹവികാരി ഫാ. ഗ്രിഗറി വർഗീസ്, സ്കൂൾ മാനേജർ ജോർജ് കെ. എബ്രഹാം, പ്രിൻസിപ്പൽ പി.വി. ജേക്കബ്, പി.ടി.എ പ്രസിഡൻറ് ഷാജി വർഗീസ്, യൂത്ത് അസോസിയേഷൻ ഗോൾഡൻ ജൂബിലി ജനറൽ കൺവീനർ ജിജോ വി. തോമസ്, കൺവീനർ ജിബു ഐസക്, ട്രസ്റ്റിമാരായ സി.പി. വർഗീസ്, യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജോബി ജോണി, എൽദോ ബേബി, സാൻേറാ കെ. ജോയി, ജോർഡിൻ കെ. ജോയി, ജിജോ കുര്യൻ, എൽദോസ് തമ്പി, ആൽവിൻ കെ. ജോയി, എബിൻ എബ്രാഹം, ജിനു വർഗീസ്, തോമസ് പൈലി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.